---
title: "ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! രാത്രിയിൽ ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്താൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ"
english_title: "Indian Railways Tightens Nighttime Mobile Charging Ban on Trains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389140/night-mobile-charging-ban-trains"
published_at: "2026-10-28T13:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1af91b04b5_night-mobile-charging-ban-trains.jpg"
keywords: ["IndianRailways", "TrainSafety", "MobileCharging", "FireSafety", "PowerBank"]
---

# ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക! രാത്രിയിൽ ട്രെയിനുകളിൽ മൊബൈൽ ചാർജ് ചെയ്താൽ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയിൽവേ

> **Lead Summary:** **മുംബൈ: **ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി.

## Article Content

**മുംബൈ: **ട്രെയിനുകളിൽ രാത്രി സമയങ്ങളിലെ മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി.

ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാത്രി കാലങ്ങളിൽ മിന്നൽ പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 2014-ൽ റെയിൽവേ ബോർഡ് കൊണ്ടുവന്ന ഉത്തരവാണ് ഇപ്പോൾ കർശനമായി പാലിക്കാൻ എല്ലാ സോണുകൾക്കും വീണ്ടും നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ - ഹൗറ മെയിലിൽ വെച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഒഡീഷയിൽ വെച്ച് എസി കോച്ചിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായിരുന്നു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും റെയിൽവേ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. തുടർന്നാണ് രാത്രികാല ചാർജിങ് വിലക്ക് വീണ്ടും കർശനമാക്കാൻ തീരുമാനിച്ചത്.

Indian Railways has enforced a strict ban on charging mobile phones and other devices inside train coaches between 11 PM and 5 AM. The move follows a recent fire scare linked to a power bank blast in an AC coach, prompting fresh safety checks and warnings to staff.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389140/night-mobile-charging-ban-trains)