---
title: "വെറും 200 രൂപയ്ക്കോ ...?  യൂട്യൂബ് പ്രീമിയവും ഒടിടിയും സൗജന്യമായി നേടാം! പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി എയർടെല്ലിന്റെ മാസ് പ്ലാൻ"
english_title: "Airtel’s ₹200 Top-Up Brings YouTube Premium and OTT Benefits to Prepaid Users"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389134/airtel-youtube-premium-ott-top-up"
published_at: "2026-10-28T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1a785ab3db_airtel-youtube-premium-ott-top-up.jpg"
keywords: ["Airtel", "YouTubePremium", "OTTTopUp", "PrepaidUsers", "TelecomOffer"]
---

# വെറും 200 രൂപയ്ക്കോ ...?  യൂട്യൂബ് പ്രീമിയവും ഒടിടിയും സൗജന്യമായി നേടാം! പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി എയർടെല്ലിന്റെ മാസ് പ്ലാൻ

> **Lead Summary:** **കൊച്ചി: ** പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം വിനോദ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെൽ യൂട്യൂബുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മൊബൈൽ ഡാറ്റ എന്നത് കേവലം കണക്റ്റിവിറ്റിക്കപ്പുറം സിനിമകളും ലൈവ് ഷോകളും കാണുന്നതിനും ക്രീയേറ്റർമാരെ പിന്തുടരുന്നതിനും സംഗീതം ആസ്വദിക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമായി മാറിയ സാഹചര്യത്തിലാണ് എയർടെല്ലിന്റെ ഈ പുതിയ നീക്കം.

## Article Content

**കൊച്ചി: ** പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം വിനോദ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെൽ യൂട്യൂബുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മൊബൈൽ ഡാറ്റ എന്നത് കേവലം കണക്റ്റിവിറ്റിക്കപ്പുറം സിനിമകളും ലൈവ് ഷോകളും കാണുന്നതിനും ക്രീയേറ്റർമാരെ പിന്തുടരുന്നതിനും സംഗീതം ആസ്വദിക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമായി മാറിയ സാഹചര്യത്തിലാണ് എയർടെല്ലിന്റെ ഈ പുതിയ നീക്കം.

ഈ പങ്കാളിത്തത്തിലൂടെ പരസ്യങ്ങളില്ലാത്ത യൂട്യൂബ് കാഴ്ച അനുഭവം, ബാക്ക്ഗ്രൗണ്ട് പ്ലേ, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാകും. എയർടെല്ലിന്റെ വിനോദ സേവനങ്ങളുടെ നിരയിലേക്ക് യൂട്യൂബ് പ്രീമിയം കൂടി കൂട്ടിച്ചേർക്കുന്നതോടെ പ്രീപെയ്ഡ് വിനോദ ഓഫറുകൾ കമ്പനി കൂടുതൽ വിപുലീകരിച്ചു.

വെറും 200 രൂപയുടെ ഒടിടി ടോപ്പ്അപ്പിലൂടെയാണ് (OTT Top-Up) ഈ ഓഫർ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകുക. ഇതിൽ യൂട്യൂബ് പ്രീമിയത്തിന് പുറമേ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ, സീ 5 പ്രീമിയം, സോണിലിവ് എന്നിവ ഉൾപ്പെടെ 18-ലധികം മറ്റ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളും 30 ജിബി അധിക ഡാറ്റയും ലഭിക്കും. എയർടെല്ലിന്റെ നിലവിലെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഈ ടോപ്പ്അപ്പ് റീച്ചാർജ്ജ് ലഭ്യമാണ്.

ടോപ്പ്അപ്പ് ചെയ്ത ശേഷം എയർടെൽ താങ്ക്‌സ് ആപ്പിലെ (Airtel Thanks App) 'റിവാർഡ്‌സ് & ഒ ടി ടി കൾ' (Rewards & OTTs) എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ക്ലെയിം ചെയ്യാം. 28 ദിവസമാണ് ഈ ടോപ്പ്അപ്പിന്റെ വാലിഡിറ്റി. കാലാവധി അവസാനിക്കുമ്പോൾ വീണ്ടും റീച്ചാർജ്ജ് ചെയ്ത് സേവനം പുതുക്കാവുന്നതുമാണ്.

Airtel has partnered with YouTube to offer YouTube Premium benefits to prepaid customers through a ₹200 OTT top-up pack. The pack also includes access to 18+ OTT platforms and 30GB of additional data for 28 days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389134/airtel-youtube-premium-ott-top-up)