---
title: "അർണബിന്റെ തീവ്രത കുറഞ്ഞു; ലാൻഡ്ഫാൾ പൂർത്തിയായി - ഒഡിഷയിലും ആന്ധ്രയിലും അതിതീവ്ര മഴ മുന്നറിയിപ്പ്"
english_title: "Arnab Weakens After Landfall; Heavy Rain Alert in Odisha and Andhra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389118/arnab-weakens-after-landfall-heavy-rain-alert"
published_at: "2026-10-28T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1977f1fedb_arnab-weakens-after-landfall-heavy-rain-alert.jpg"
keywords: ["CycloneArnab", "AndhraPradesh", "OdishaWeather", "Landfall", "HeavyRainAlert"]
---

# അർണബിന്റെ തീവ്രത കുറഞ്ഞു; ലാൻഡ്ഫാൾ പൂർത്തിയായി - ഒഡിഷയിലും ആന്ധ്രയിലും അതിതീവ്ര മഴ മുന്നറിയിപ്പ്

> **Lead Summary:** **ഭുവനേശ്വർ: **അതിതീവ്ര ചുഴലിക്കാറ്റായിരുന്ന 'അർണബ്' ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റ് എന്നത് മാറി തീവ്ര ചുഴലിക്കാറ്റായാണ് ഇത് മാറിയിരിക്കുന്നത്. ഇതിനിടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിൽ നരസ്പൂരിലാണ് കാറ്റ് കരയിൽ പ്രവേശിച്ചത്.

## Article Content

**ഭുവനേശ്വർ: **അതിതീവ്ര ചുഴലിക്കാറ്റായിരുന്ന 'അർണബ്' ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റ് എന്നത് മാറി തീവ്ര ചുഴലിക്കാറ്റായാണ് ഇത് മാറിയിരിക്കുന്നത്. ഇതിനിടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിൽ നരസ്പൂരിലാണ് കാറ്റ് കരയിൽ പ്രവേശിച്ചത്.

മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ലാൻഡ്ഫാൾ നടപടികൾ രാവിലെ എട്ട് മണിയോടെ പൂർത്തിയായി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണത്തും കാക്കിനടയിലും ശക്തമായ മഴയാണ് തുടരുന്നത്. ഇതിനുപുറമെ ഒഡിഷയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് വ്യാപകമായ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. എങ്കിലും ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കാക്കിനടയിൽ വെയർഹൗസിംഗ് ഗോഡൗണിൽ കുടുങ്ങിയ നാലുപേരെ പൊലീസ് വിജയകരമായി രക്ഷപ്പെടുത്തി.

അപകടാവസ്ഥ പൂർണ്ണമായി ഒഴിയുന്നത് വരെ ജനങ്ങൾ വീട്ടിനകത്ത് തന്നെ തുടരണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും പൊലീസും വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Cyclone Arnab has weakened into a severe cyclonic storm after completing landfall between Kakinada and Yanam in Andhra Pradesh. Authorities have warned of very heavy rainfall in Andhra Pradesh and Odisha as rescue and relief operations continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389118/arnab-weakens-after-landfall-heavy-rain-alert)