---
title: "വൈകുന്നേരത്തേക്ക്  ഇതുമതി...; ചായക്കട സ്പെഷ്യൽ 'മുളക് ബജി' ഇനി വീട്ടിൽ ഈസിയായി ഉണ്ടാക്കാം"
english_title: "Evening Tea Special: Make Crispy Mirchi Bajji at Home Easily"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389115/mirchi-bajji-home-recipe"
published_at: "2026-10-28T11:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae195ad51c8a_mirchi-bajji-home-recipe.jpg"
keywords: ["MirchiBajji", "TeaTimeSnack", "KeralaCuisine", "HomeRecipe", "SnackRecipe"]
---

# വൈകുന്നേരത്തേക്ക്  ഇതുമതി...; ചായക്കട സ്പെഷ്യൽ 'മുളക് ബജി' ഇനി വീട്ടിൽ ഈസിയായി ഉണ്ടാക്കാം

> **Lead Summary:** ** ** മലബാറിന്റെ നാടൻ ചായക്കടകളിലെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് എരിവും മൊരിവുമുള്ള ചൂടൻ മുളക് ബജി. വൈകുന്നേരങ്ങളിലെ ചായയോടൊപ്പം കഴിക്കാൻ ഇതിനോളം മികച്ച മറ്റൊരു ലഘുഭക്ഷണമില്ല. വലിയ ബജി മുളകുകൾ പ്രത്യേക കടലമാവ്ക്കൂട്ടിൽ മുക്കി സ്വർണ്ണനിറത്തിൽ പൊരിച്ചെടുക്കുന്ന ഈ നാടൻ പലഹാരം തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

## Article Content

** ** മലബാറിന്റെ നാടൻ ചായക്കടകളിലെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് എരിവും മൊരിവുമുള്ള ചൂടൻ മുളക് ബജി. വൈകുന്നേരങ്ങളിലെ ചായയോടൊപ്പം കഴിക്കാൻ ഇതിനോളം മികച്ച മറ്റൊരു ലഘുഭക്ഷണമില്ല. വലിയ ബജി മുളകുകൾ പ്രത്യേക കടലമാവ്ക്കൂട്ടിൽ മുക്കി സ്വർണ്ണനിറത്തിൽ പൊരിച്ചെടുക്കുന്ന ഈ നാടൻ പലഹാരം തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

**ആവശ്യമായ ചേരുവകൾ**

*ബജി മുളക്: 6-8 എണ്ണം*

*കടലമാവ്: 1 കപ്പ്*

*അരിപ്പൊടി: 2 ടേബിൾ സ്പൂൺ (ബജി നല്ല മൊരിഞ്ഞു കിട്ടാൻ)*

*കായപ്പൊടി: 1/4 ടീസ്പൂൺ*

*കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ*

*മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ*

*അപ്പക്കാരം : ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)*

*ഉപ്പ്: ആവശ്യത്തിന്*

*വെള്ളം: മാവ് കുഴക്കാൻ ആവശ്യത്തിന്*

*വെളിച്ചെണ്ണ / എണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ആവശ്യത്തിന് ബജി മുളക് നന്നായി കഴുകി വെള്ളമയം തുടച്ചു മാറ്റിയ ശേഷം, നീളത്തിൽ ചെറുതായി കീറി ഉള്ളിലെ വിത്തുകൾ ആവശ്യാനുസരണം നീക്കം ചെയ്യുക. ഇത് എരിവ് ഒരേ അളവിൽ ക്രമീകരിക്കാൻ സഹായിക്കും. തുടർന്ന് ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അപ്പക്കാരം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച്, കട്ടകളില്ലാതെ ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിൽ മാവ് തയ്യാറാക്കി വെക്കുക. ഇതിനുശേഷം ഒരു ചീനച്ചട്ടിയിൽ പാകത്തിന് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കിയെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ മുളകും ഈ മാവിലേക്ക് മുക്കി, എല്ലാ വശങ്ങളിലും മാവ് നന്നായി കോട്ടിങ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

തുടർന്ന് ചൂടായ എണ്ണയിലേക്ക് മുളക് ഓരോന്നായി  ഇടുക. തീ മിതമായ അളവിൽ ക്രമീകരിച്ച്, മുളകിന്റെ ഇരുവശങ്ങളും സ്വർണ്ണനിറമാകുന്നതുവരെ നന്നായി പൊരിച്ചെടുക്കുക. പാകത്തിന് മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുത്ത് അധിക എണ്ണ കളയാനായി കോട്ടൺ ടിഷ്യുവിലേക്ക് മാറ്റാവുന്നതാണ്. ഇപ്പോൾ ചൂടോടെ തക്കാളി സോസിനൊപ്പമോ നാടൻ ചമ്മന്തിക്കൊപ്പമോ കഴിക്കാൻ രുചികരമായ മുളക് ബജി തയ്യാർ.

*
*

This recipe explains how to prepare the popular Malabar tea-time snack, mirchi bajji, at home with simple ingredients. It outlines the batter mix, frying method, and serving suggestions for a crispy, spicy snack best enjoyed hot with tea or chutney.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389115/mirchi-bajji-home-recipe)