---
title: "കഷ്ടം തന്നെ...! പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതിക്ക് 17 വർഷം ജയിൽ, 1.25 ലക്ഷം പിഴ"
english_title: "Kidnapping and Abuse of Minor Boy: Accused Gets 17 Years in Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389083/minor-boy-abuse-17-years-jail"
published_at: "2026-10-28T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1758ac54a0_minor-boy-abuse-17-years-jail.jpg"
keywords: ["KasaragodCourt", "POCSOCase", "ChildAbuse", "RigorousImprisonment", "KasaragodNews"]
---

# കഷ്ടം തന്നെ...! പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതിക്ക് 17 വർഷം ജയിൽ, 1.25 ലക്ഷം പിഴ

> **Lead Summary:** **കാസർകോട്: **പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ച് കോടതി. കാസർകോട് തെരുവത്ത് സ്വദേശിയായ ശിവകുമാർ എന്ന മുന്നയെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. ഐ.പി.സി, പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

## Article Content

**കാസർകോട്: **പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ച് കോടതി. കാസർകോട് തെരുവത്ത് സ്വദേശിയായ ശിവകുമാർ എന്ന മുന്നയെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. ഐ.പി.സി, പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2019 ഒക്ടോബർ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 വയസ്സുകാരനെ പ്രതി കൂട്ടിക്കൊണ്ടുപോയി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഐ.പി.സി സെക്ഷൻ 370 പ്രകാരം ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ഒന്നാമതായി വിധിച്ചത് (പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിനതടവ് അനുഭവിക്കണം). കൂടാതെ പോക്സോ ആക്ട് പ്രകാരം മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി ചുമത്തി.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറും നിലവിൽ ഐ.പി.എസ്.എച്ച്.ഒയുമായ മെൽബിൻ ജോസാണ്. തുടർന്ന് ഇൻസ്പെക്ടർമാരായ സി.എ. അബ്ദുൽ റഹീം, പി. രാജേഷ് എന്നിവർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ കോടതിയിൽ ഹാജരായി.

A Kasaragod Fast Track Special Court sentenced a man to 17 years of rigorous imprisonment and a fine of ₹1.25 lakh for kidnapping and sexually assaulting a minor boy. The court found the accused guilty under IPC and POCSO provisions in a 2019 case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389083/minor-boy-abuse-17-years-jail)