---
title: "തില്ലങ്കേരിയിലെ കീർത്തനയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിയുടെ പിതാവായ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുമായി ചാറ്റിങ് നടത്തി, എഎസ്ഐയെ ചോദ്യം ചെയ്യാൻ നീക്കം"
english_title: "Key Turn in Thillankeri Keerthana Death Case; Police Officer Under Chat Scrutiny"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389082/thillankeri-keerthana-death-case"
published_at: "2026-10-28T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae173add2884_thillankeri-keerthana-death-case.jpg"
keywords: ["CrimeBranch", "KeralaPolice", "SuicideProbe", "KannurCase", "CyberCell", "Keerthana Death"]
---

# തില്ലങ്കേരിയിലെ കീർത്തനയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിയുടെ പിതാവായ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുമായി ചാറ്റിങ് നടത്തി, എഎസ്ഐയെ ചോദ്യം ചെയ്യാൻ നീക്കം

> **Lead Summary:** കണ്ണൂര്‍: തില്ലങ്കേരിയിലെ 20കാരി കീര്‍ത്തനയുടെ ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം. കീര്‍ത്തന ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുടെ പിതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇവരുമായി മൊബൈല്‍ഫോണില്‍ ആശയവിനിമയം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.

## Article Content

കണ്ണൂര്‍: തില്ലങ്കേരിയിലെ 20കാരി കീര്‍ത്തനയുടെ ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം. കീര്‍ത്തന ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുടെ പിതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇവരുമായി മൊബൈല്‍ഫോണില്‍ ആശയവിനിമയം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. കീര്‍ത്തനയുടെ മൊബൈല്‍ഫോണ്‍ നിലവില്‍ കോടതിയുടെ കസ്റ്റഡിയിലാണ്. അന്വേഷണ സംഘം അപേക്ഷ നല്‍കി അത് വാങ്ങി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

കീര്‍ത്തന മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ പല തവണ ചാറ്റിങ് നടത്തിയെന്നതിനാണ് ഉത്തരം കിട്ടേണ്ടത്. അതിനുവേണ്ടി പ്രതിയുടെ പിതാവായ എ.എസ്.ഐയെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.

കണ്ണൂര്‍-കാസര്‍കോട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി നാരായണന്‍ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 30നാണ് മംഗളൂരുവില്‍ ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയായ കീര്‍ത്തന ജീവനൊടുക്കിയത്.

മട്ടന്നൂര്‍ സ്‌കൂളില്‍ സഹപാഠിയായിരുന്ന ആദിദേവുമായി സൗഹൃദത്തിലായിരുന്നുവത്രെ യുവതി. എന്നാല്‍, ഇയാള്‍ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ആദിദേവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

ആദിദേവിന്റെ പിതാവ് ജില്ല ക്രൈംബ്രാഞ്ചില്‍ എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ ലോക്കല്‍ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. രണ്ടാഴ്ച മുമ്പാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചില തെളിവുകള്‍ കിട്ടിയത്.

Crime Branch investigators have found that a police officer, the father of the accused, had communicated with 20-year-old Keerthana on her mobile phone days before her death. The team plans to question the ASI as part of the probe into the Thillankeri suicide case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389082/thillankeri-keerthana-death-case)