---
title: "എരിവും പുളിയും തേങ്ങാപ്പാലിന്റെ രുചിയും; ഊണിനൊപ്പം കഴിക്കാൻ കിടിലൻ രസം ഇതാ..ഒന്ന് പരീക്ഷിക്കൂ"
english_title: "Coconut Milk Rasam: A Tangy, Spicy Side Dish for Rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389070/coconut-milk-rasam-recipe"
published_at: "2026-10-28T08:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae16443a45b3_coconut-milk-rasam-recipe.jpg"
keywords: ["RasamRecipe", "CoconutMilk", "KeralaCuisine", "SouthIndianFood", "EasyRecipe"]
---

# എരിവും പുളിയും തേങ്ങാപ്പാലിന്റെ രുചിയും; ഊണിനൊപ്പം കഴിക്കാൻ കിടിലൻ രസം ഇതാ..ഒന്ന് പരീക്ഷിക്കൂ

> **Lead Summary:** [ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് രസം. രസമെന്ന് പറയുമ്പോൾ തന്നെ എരിയും പുളിയുമാണ് ഓർമ്മവരുന്നത്. എന്നാൽ തേങ്ങാപ്പാൽ രസം നിങ്ങൾ കുടിച്ചിട്ടുണ്ടോ? ഒരുപക്ഷേ പലരും ഈ പേര് തന്നെ കേട്ടിട്ടുണ്ടാകില്ല. എങ്ങനെ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ തേങ്ങാപ്പാൽ രസം തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

[ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് രസം. രസമെന്ന് പറയുമ്പോൾ തന്നെ എരിയും പുളിയുമാണ് ഓർമ്മവരുന്നത്. എന്നാൽ തേങ്ങാപ്പാൽ രസം നിങ്ങൾ കുടിച്ചിട്ടുണ്ടോ? ഒരുപക്ഷേ പലരും ഈ പേര് തന്നെ കേട്ടിട്ടുണ്ടാകില്ല. എങ്ങനെ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ തേങ്ങാപ്പാൽ രസം തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

തക്കാളി - രണ്ടെണ്ണം

സവാള - അഞ്ച് മുതൽ ആറ് വരെ (ചെറുതായി അരിഞ്ഞത്)

പച്ചമുളക് - നാലെണ്ണം (നീളത്തിൽ അരിഞ്ഞത്)

ഇഞ്ചി - ഒന്ന് (ചെറിയ കഷണം, ചതച്ചത്)

വാളൻപുളി - ഒരു ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ (വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്തത്)

തേങ്ങാപ്പാൽ - രണ്ട് കപ്പ്

കടുക് - ഒരു ടീസ്പൂൺ

ഉണക്കമുളക് - നാല്

കറിവേപ്പില - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം** ആദ്യം ഒരു പാത്രത്തിൽ തക്കാളി, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയോജിപ്പിക്കുക. ഇനി ഒരു ചട്ടി അടുപ്പത്തുവച്ച് വെളിച്ചെണ്ണ ചൂടാക്കുക.

എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച തക്കാളിക്കൂട്ട് ചേർത്ത് ഒരു മിനിറ്റ് നന്നായി വഴറ്റുക. ഇത് വേവിച്ചശേഷം പിഴിഞ്ഞുവച്ചിരിക്കുന്ന പുളിവെള്ളവും തേങ്ങാപ്പാലും ചേർത്ത് ഇളക്കുക.

ചെറുതീയിൽ വച്ച് വേവിക്കുക (തേങ്ങാപ്പാൽ തിളച്ചുപോകരുത്). രസത്തിന് കട്ടി കൂടുതലാണെന്ന് തോന്നിയാൽ ആവശ്യത്തിന് ചൂടുവെള്ളം ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. മിനിറ്റുകൾക്കുള്ളിൽ തേങ്ങാപ്പാൽ രസം റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389070/coconut-milk-rasam-recipe)