---
title: "അർണബ് പ്രവചിച്ചതിനെക്കാൾ ഇരട്ടിവേഗതയിൽ കരതൊട്ടു...! ആന്ധ്രാപ്രദേശിൽ തീവ്രമഴയും കാറ്റും, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രതാ നിർദേശം"
english_title: "Arnab Makes Landfall Faster Than Expected; Heavy Rain Batters Andhra, 100,000 Evacuated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389069/arnab-cyclone-landfall-andhra-heavy-rain"
published_at: "2026-10-28T08:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae15f02b0d92_arnab-cyclone-landfall-andhra-heavy-rain.jpg"
keywords: ["CycloneArnab", "AndhraPradesh", "HeavyRainfall", "EvacuationDrive", "DisasterAlert"]
---

# അർണബ് പ്രവചിച്ചതിനെക്കാൾ ഇരട്ടിവേഗതയിൽ കരതൊട്ടു...! ആന്ധ്രാപ്രദേശിൽ തീവ്രമഴയും കാറ്റും, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രതാ നിർദേശം

> **Lead Summary:** അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ അർണബ് ചുഴലിക്കാറ്റിന്റെ ബാഹ്യ ഭാഗം പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമാണ് കരതൊട്ടത്.

## Article Content

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ അർണബ് ചുഴലിക്കാറ്റിന്റെ ബാഹ്യ ഭാഗം പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമാണ് കരതൊട്ടത്.

ഇതിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് ,ഒഡിഷ, ബംഗാൾ തീരങ്ങളിൽ തീവ്രമഴയും കാറ്റുമാണ് ലഭിക്കുന്നത്. ഇവിടെ അതീവ ജാഗ്രത തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂർത്തിയായത്.

ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 72 ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കി.

മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

ആന്ധ്രാപ്രദേശിൽ 2199 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഗർഭിണികൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകിയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിനകം 1351 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

12 എൻഡിആർഎഫ് സംഘങ്ങളെയും 10 എസ്ഡിആർഎഫ് സംഘങ്ങളെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സംഘങ്ങൾ എന്നിവർക്ക് പുറമെ നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും സേവനവും ഉറപ്പാക്കി.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 8400 ജീവനക്കാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 1087 മെഡിക്കൽ സംഘങ്ങളെയും 1274 ആംബുലൻസുകളും സജ്ജമാക്കി. രണ്ട് മാസത്തേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ 14686 റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോനസീമ ജില്ലാ കലക്ടർ ആർ. മഹേഷ് കുമാർ മുൻകരുതൽ നടപടികൾ വിലയിരുത്തി.

ഒഡിഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 48000 ആളുകളെയാണ് ഇവിടെ മാറ്റി പാർപ്പിച്ചു. ഇൻഡിഗോ, ആകാശ എയർ , എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവ സർവീസുകൾ റദ്ദാക്കിയതായി വിമാന കമ്പനികൾ വിശദമാക്കുന്നത്. നിരവധി സർവീസുകൾ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇൻഡിഗോ സർവീസുകൾ പൂർണമായും നിർത്തിവച്ചു.

Cyclone Arnab made landfall near Kakinada in Andhra Pradesh earlier than expected, bringing heavy rain and strong winds across Andhra Pradesh, Odisha and parts of Bengal. Around one lakh people have been evacuated, 72 trains cancelled, and authorities have stepped up emergency response measures across the affected states.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389069/arnab-cyclone-landfall-andhra-heavy-rain)