---
title: "കോഴിക്കോട് യുവാക്കൾ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ 42കാരൻ കൊല്ലപ്പെട്ടു, തിരുവണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Youth Clash in Kozhikode Turns Deadly; 42-Year-Old Stabbed to Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389068/kozhikode-youth-clash-stabbing-death"
published_at: "2026-10-28T07:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae15ddf15f20_kozhikode-youth-clash-stabbing-death.jpg"
keywords: ["KozhikodeNews", "KeralaCrime", "StabbingCase", "PoliceAction", "YouthClash"]
---

# കോഴിക്കോട് യുവാക്കൾ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ 42കാരൻ കൊല്ലപ്പെട്ടു, തിരുവണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** കോഴിക്കോട്: ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ് ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തുംമുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ച് പോലീസ് പിടികൂടി. മൊബൈൽ ട്രാക്കുചെയ്താണ് പോലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.

A 42-year-old man, Baigesh of Kolayakkatt in Odumbra, died after being stabbed during a clash between youths in Kozhikode. Police suspect the incident stemmed from a dispute between drunken groups and have taken a man from Thiruvannur into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389068/kozhikode-youth-clash-stabbing-death)