---
title: "കണ്ണൂരിലെ കിഫ്ബി ഭൂമിയിൽ വ്യവസായ പദ്ധതി വരും: മന്ത്രി കുഞ്ഞാലിക്കുട്ടി; മറുപടിക്ക് നന്ദിയെന്ന് പിണറായി"
english_title: "Industrial Project Planned on KIIFB Land in Kannur; Pinarayi Thanks Minister for Reply"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389066/kannur-kiifbi-land-industrial-project"
published_at: "2026-10-28T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae15c71e3127_kannur-kiifbi-land-industrial-project.jpg"
keywords: ["KIIFB", "KINFRA", "IndustrialProject", "PinarayiVijayan", "P.K. Kunhalikutty"]
---

# കണ്ണൂരിലെ കിഫ്ബി ഭൂമിയിൽ വ്യവസായ പദ്ധതി വരും: മന്ത്രി കുഞ്ഞാലിക്കുട്ടി; മറുപടിക്ക് നന്ദിയെന്ന് പിണറായി

> **Lead Summary:** തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിൻഫ്ര ഏറ്റെടുത്ത ഭൂമി വെറുതെ കിടക്കുന്നുവെന്ന വിവാദത്തിനിടെ, അവിടെ വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഒന്നിനും കൊള്ളാത്ത ഭൂമിയല്ല ഏറ്റെടുത്തതെന്ന് മന്ത്രി സമ്മതിച്ചതിൽ നന്ദിയുണ്ടെന്നും, മന്ത്രിയുടെ മറുപടി പലർക്കുമുള്ള ഉത്തരമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി.

## Article Content

തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിൻഫ്ര ഏറ്റെടുത്ത ഭൂമി വെറുതെ കിടക്കുന്നുവെന്ന വിവാദത്തിനിടെ, അവിടെ വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഒന്നിനും കൊള്ളാത്ത ഭൂമിയല്ല ഏറ്റെടുത്തതെന്ന് മന്ത്രി സമ്മതിച്ചതിൽ നന്ദിയുണ്ടെന്നും, മന്ത്രിയുടെ മറുപടി പലർക്കുമുള്ള ഉത്തരമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി.

വിമാനത്താവളത്തിന് സമീപം കിൻഫ്ര ഏറ്റെടുത്ത 475 ഏക്കർ കേന്ദ്ര സർക്കാരിന്റെ ഭാരത് ഔദ്യോഗിക് വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്താൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പനയത്താംപറമ്പിലെ 447 ഏക്കറിൽ വ്യവസായ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കണ്ണൂരിൽ അഞ്ചിരട്ടി വില കൊടുത്ത് ഏറ്റെടുത്ത ഭൂമി വെറുതെ കിടക്കുകയാണെന്ന് കിഫ്ബിയെ കുറിച്ച് പഠിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ക്വാറികളും ചെങ്കൽ ക്വാറികളും നിറഞ്ഞ സ്ഥലമാണിതെന്ന് ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയും അഭിപ്രായപ്പെട്ടിരുന്നു. അധിക തുക തിരിച്ചുപിടിക്കണമെന്നും ശുപാർശയുണ്ട്.

എന്നാൽ ദീർഘകാല പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നത് താത്കാലിക ഉപയോഗം നോക്കിയല്ല എന്നായിരുന്നു സി.പി.എമ്മിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാട്.

തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും സമീപം പുതിയ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങുന്നതിനെ കുറിച്ച് കെ.പി നൗഷാദ് അലി, സി.ആർ മഹേഷ്, കെ പ്രവീൺകുമാർ, സിറിയക് തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.

മറുപടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റപ്പോൾ എന്തോ ചോദിക്കാനാണെന്ന് കരുതി സ്പീക്കർ മൈക്ക് നൽകി. എന്നാൽ ഒന്നും ചോദിക്കാനില്ലെന്നും മന്ത്രിയുടെ മറുപടിക്ക് നന്ദി പറയാൻ മാത്രമാണ് എഴുന്നേറ്റതെന്നും പിണറായി പറഞ്ഞു.

Industry Minister P.K. Kunhalikutty told the Assembly that an industrial centre will be set up on land acquired by KINFRA in Kannur using KIIFB funds. Opposition Leader Pinarayi Vijayan said he was only rising to thank the minister for clarifying that the land was not useless, amid criticism over the acquisition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389066/kannur-kiifbi-land-industrial-project)