---
title: "'പറ്റിപ്പോയി എന്ന് പറഞ്ഞ് ഒപ്പം നിൽക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ...' - ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു"
english_title: "‘If Only They Had Said It Was a Mistake’: Jayabalakrishnan’s Wife Bindu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389058/cheranalloor-accident-bindu-remarks"
published_at: "2026-10-28T06:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae149aa01e03_cheranalloor-accident-bindu-remarks.jpg"
keywords: ["KeralaAccident", "Bindu", "PoliceAction", "JusticeDemand", "Cheranalloor Accident", "Jayabalakrishnan Death"]
---

# 'പറ്റിപ്പോയി എന്ന് പറഞ്ഞ് ഒപ്പം നിൽക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ...' - ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു

> **Lead Summary:** > കൊച്ചി: "അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷെ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിയുടെ ധിക്കാരപരമായ വാക്കുകളാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. 'പറ്റിപ്പോയി, ഞങ്ങൾ ഒപ്പമുണ്ട്' എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത് ഞങ്ങൾക്ക് വലിയ ആശ്വാസമാകുമായിരുന്നു" - ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു പറഞ്ഞു.

## Article Content

> കൊച്ചി: "അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷെ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിയുടെ ധിക്കാരപരമായ വാക്കുകളാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. 'പറ്റിപ്പോയി, ഞങ്ങൾ ഒപ്പമുണ്ട്' എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത് ഞങ്ങൾക്ക് വലിയ ആശ്വാസമാകുമായിരുന്നു" - ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു പറഞ്ഞു.

**പോലീസ് നീതി കാണിച്ചില്ല**

മരണവാർത്ത കേട്ട് പോലീസ് സ്റ്റേഷനിലെത്തിയ തങ്ങൾക്ക് ഒരു പരിഗണനയും കിട്ടിയില്ലെന്ന് ബിന്ദു ആരോപിച്ചു. മൃതദേഹം ചിതയിലേക്ക് എടുക്കും മുൻപ് തന്നെ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ജാമ്യം നൽകി വിടാൻ പോലീസിന് തിടുക്കമായിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ആദ്യം എഫ്.ഐ.ആർ തയ്യാറാക്കിയത്.

അച്ഛന്റെ മരണവാർത്തയറിഞ്ഞ് സ്റ്റേഷനിലെത്തിയ തന്റെ മക്കൾ കണ്ടത് കസേരയിൽ കാല് കയറ്റി വെച്ച് ഇരിക്കുന്ന പ്രതിയെയാണ്. പ്രതിയുടെ ചിത്രം മൊബൈലിൽ പകർത്തിയ ബന്ധുവിന്റെ ഫോൺ പോലീസ് പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. അതേസമയം പ്രതിക്ക് മൊബൈലിൽ മെസേജ് അയക്കാൻ പോലീസ് സൗകര്യം ചെയ്തു കൊടുത്തു. സംഭവം വിവാദമായതിന് ശേഷം മാത്രമാണ് പോലീസ് കരുതലോടെ പെരുമാറിയത്.

എ.ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വീട്ടിലെത്തി നീതിപൂർവ്വം നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ പ്രതീക്ഷയുണ്ടെന്നും ബിന്ദു പറഞ്ഞു. പ്രതിയുടെ അച്ഛനായ ജഡ്ജി ആ പദവിയിൽ തുടരാൻ അർഹനല്ല, സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

**മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചു**

മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മക്കളോട് ഫോണിൽ സംസാരിച്ചിരുന്നു. ബിനോയ് വിശ്വമാണ് അതിന് സൗകര്യം ഒരുക്കിയതെന്നും ഒപ്പം നിന്ന മാധ്യമങ്ങൾക്കും സംഘടനകൾക്കും എല്ലാവർക്കും നന്ദിയുണ്ടെന്നും ബിന്ദു പറഞ്ഞു.

ജീവിതം തട്ടുകടയിൽ

15 വർഷമായി ചിറ്റൂരിലെ തട്ടുകടയിലേക്ക് ഭർത്താവിനൊപ്പമാണ് പോയിരുന്നത്. രണ്ട് മാസമായി കാലിന് സുഖമില്ലാത്തതിനാൽ കൂടെ പോകാൻ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ചിറ്റൂരിലെ തറവാട്ടിൽ തങ്ങിയിരുന്നു. അപൂർവമായേ അദ്ദേഹം കുടുംബത്തെ പിരിഞ്ഞ് തങ്ങാറുള്ളൂ.

ബി.പി കൂടുതലുള്ള ആളായിരുന്നിട്ടും ഒരു ദിവസം പോലും കട മുടക്കിയിരുന്നില്ല. വൈകിട്ട് 6 മുതൽ രാത്രി 12.30 വരെയാണ് കട. പുലർച്ചെ 1.30 ആകുമ്പോഴാണ് വീട്ടിലെത്തുന്നത്. 26 വർഷമായി ഇതാണ് രീതി. ഈ തട്ടുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതും കുടുംബം പുലർത്തിയതും വീടിന്റെ 20 ലക്ഷം രൂപ വായ്പ അടയ്ക്കുന്നതും.

> "ജീവിക്കാൻ വേറെ വഴിയില്ല. ചടങ്ങുകൾ കഴിഞ്ഞാൽ മക്കൾക്കൊപ്പം കട തുറക്കും" - ബിന്ദു പറഞ്ഞു.

Bindu, wife of Jayabalakrishnan who died in the Cheranalloor accident, said the judge father of the teenage accused worsened the family’s pain with his arrogant remarks. She also alleged that police failed to show dignity or fairness at the station and rushed to grant bail to the minor accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389058/cheranalloor-accident-bindu-remarks)