---
title: "സ്വകാര്യ സ്കൂളിൽ 14കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ"
english_title: "Swimming Coach Arrested in POCSO Case Over Attempt to Abuse 14-Year-Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389049/swimming-coach-arrested-pocso-case"
published_at: "2026-10-27T22:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0dd6a75112_swimming-coach-arrested-pocso-case.jpg"
keywords: ["POCSOCase", "SwimmingCoach", "KeralaPolice", "MinorSafety", "ChildProtection"]
---

# സ്വകാര്യ സ്കൂളിൽ 14കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി ശരത് ചന്ദ്രൻ ആണ്‌ അറസ്റ്റിലായത്. 14 വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

## Article Content

തിരുവനന്തപുരം: പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി ശരത് ചന്ദ്രൻ ആണ്‌ അറസ്റ്റിലായത്. 14 വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

വർക്കല അയിരൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. തൃശൂരിലെ നീന്തൽ പരിശീലന അക്കാദമിയിൽ നിന്നാണ് ഇന്നലെ അയിരൂർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജനുവരിയിൽ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി. കൊല്ലം വടക്കേ മൈലക്കാട് സ്വദേശി സന്തോഷിനെയാണ് (41) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് മൂന്നാം തീയതി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

A swimming coach has been arrested in a POCSO case after allegedly attempting to sexually assault a 14-year-old student at a private school in Varkala Ayoor. Police said the incident occurred in January and the accused was taken into custody from a swimming training academy in Thrissur.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389049/swimming-coach-arrested-pocso-case)