---
title: "ചേരാനല്ലൂർ വാഹനാപകട കേസ്: ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം; പൊലീസ് നടപടിയിൽ തൃപ്തി"
english_title: "Cheranalloor Accident Case: Family to Move High Court Against Judge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389043/cheranalloor-accident-family-high-court-judge"
published_at: "2026-10-27T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0d2db8b404_cheranalloor-accident-family-high-court-judge.jpg"
keywords: ["KeralaNews", "RoadAccident", "HighCourt", "PoliceAction", "Cheranalloor Accident"]
---

# ചേരാനല്ലൂർ വാഹനാപകട കേസ്: ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം; പൊലീസ് നടപടിയിൽ തൃപ്തി

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കുടുംബവുമായി പൊലീസ് ചർച്ച നടത്തി. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസിൽ ജഡ്ജിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

## Article Content

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കുടുംബവുമായി പൊലീസ് ചർച്ച നടത്തി. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസിൽ ജഡ്ജിയെയും മകനെയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തിയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്നും തുടർ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

നിലവിലെ പൊലീസ് നടപടിയിൽ തൃപ്തരാണെന്ന് ചേരാനല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുമായി കുടുംബം ചർച്ച നടത്തിയത് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.

ചേരാനല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാർ കെ എസ്, എസ് എച്ച് ഒ വിശ്വജിത്ത് വി എസ്, എഎസ്ഐ മനോജ് കെ ടി, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായത്.

The family of the victim in the Cheranalloor road accident case plans to approach the High Court seeking action against the judge and his son. Police said the family was informed that action against a judge must be taken by the High Court, while the family expressed satisfaction with the current police steps. Four police officers, including the CI, were suspended earlier in the case based on an ADGP report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389043/cheranalloor-accident-family-high-court-judge)