---
title: "സംസ്ഥാന സ്കൂൾ കായികമേള: 400 മീറ്ററിൽ ശ്രീഹരിക്ക് പുതിയ മീറ്റ് റെക്കോർഡ്; വിവിധ ഇനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ"
english_title: "State School Games: Sreehari Sets New Meet Record in 400m"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389032/state-school-games-sreehari-new-meet-record-400m"
published_at: "2026-10-27T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0bc7799e9e_state-school-games-sreehari-new-meet-record-400m.jpg"
keywords: ["StateSchoolGames", "SreehariKarikan", "MeetRecord", "Athletics", "KeralaSports"]
---

# സംസ്ഥാന സ്കൂൾ കായികമേള: 400 മീറ്ററിൽ ശ്രീഹരിക്ക് പുതിയ മീറ്റ് റെക്കോർഡ്; വിവിധ ഇനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ

> **Lead Summary:** കോഴിക്കോട്:സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനവുമായി കായികതാരങ്ങൾ. ജൂനിയർ ബോയ്സ് വിഭാഗം 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജില്ലയുടെ ശ്രീഹരി കാരിക്കൻ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചു. 47.84 സെക്കൻഡിലാണ് ശ്രീഹരി മത്സരം പൂർത്തിയാക്കി സ്വർണം നേടിയത്.

## Article Content

കോഴിക്കോട്:സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനവുമായി കായികതാരങ്ങൾ. ജൂനിയർ ബോയ്സ് വിഭാഗം 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജില്ലയുടെ ശ്രീഹരി കാരിക്കൻ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചു. 47.84 സെക്കൻഡിലാണ് ശ്രീഹരി മത്സരം പൂർത്തിയാക്കി സ്വർണം നേടിയത്.

400 മീറ്റർ ഓട്ടത്തിലെ വിവിധ വിഭാഗങ്ങൾക്കൊപ്പം സീനിയർ ബോയ്സ് ഹാമർ ത്രോ, സീനിയർ ഗേൾസ് പോൾവാൾട്ട് മത്സരങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരെ പ്രഖ്യാപിച്ചു.

ഹാമർ ത്രോ സീനിയർ ബോയ്സ് വിഭാഗത്തിൽ കൊല്ലത്തിന്റെ മോസിസ് ബിനു വർഗീസ് ഒന്നാം സ്ഥാനം നേടി. സീനിയർ ഗേൾസ് പോൾവാൾട്ടിൽ മലപ്പുറത്തിന്റെ അമൽ ചിത്ര കെ.എസ്. സ്വർണം സ്വന്തമാക്കി.

സബ് ജൂനിയർ ഗേൾസ് 400 മീറ്ററിൽ ആലപ്പുഴയുടെ ഹർഷ ജോൺ ഒന്നാമതെത്തി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ കണ്ണൂരിന്റെ ഇവന ടോമിയും സീനിയർ ഗേൾസ് വിഭാഗത്തിൽ പാലക്കാടിന്റെ നിവേദ്യ കലാധറും സ്വർണം നേടി. സീനിയർ ബോയ്സ് 400 മീറ്ററിൽ തൃശൂരിന്റെ എബിൻ കെ.ജെ. ഒന്നാം സ്ഥാനം സ്വന്തമാക്കി.

**വിവിധ മത്സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ**

**ഹാമർ ത്രോ – സീനിയർ ബോയ്സ്**

- ഒന്നാം സ്ഥാനം: മോസിസ് ബിനു വർഗീസ് – കൊല്ലം (56.32 മീറ്റർ)

- രണ്ടാം സ്ഥാനം: ജോയൽ സണ്ണി – എറണാകുളം (55.08 മീറ്റർ)

- മൂന്നാം സ്ഥാനം: മുഹമ്മദ് സഫ്വാൻ പി. – പാലക്കാട് (51.13 മീറ്റർ)

**പോൾവാൾട്ട് – സീനിയർ ഗേൾസ്**

- ഒന്നാം സ്ഥാനം: അമൽ ചിത്ര കെ.എസ്. – മലപ്പുറം (3.10 മീറ്റർ)

- രണ്ടാം സ്ഥാനം: ഭദ്ര എം.കെ. – മലപ്പുറം (2.25 മീറ്റർ)

- മൂന്നാം സ്ഥാനം: ബിയ മറിയം ബിജു – എറണാകുളം (2.25 മീറ്റർ)

**400 മീറ്റർ – സബ് ജൂനിയർ ഗേൾസ്**

- ഒന്നാം സ്ഥാനം: ഹർഷ ജോൺ – ആലപ്പുഴ (1:01.04)

- രണ്ടാം സ്ഥാനം: ശിഖ കെ.എസ്. – തിരുവനന്തപുരം (1:03.59)

- മൂന്നാം സ്ഥാനം: അദ്വൈത പി.ടി. – തിരുവനന്തപുരം (1:03.63)

**400 മീറ്റർ – ജൂനിയർ ഗേൾസ്**

- ഒന്നാം സ്ഥാനം: ഇവന ടോമി – കണ്ണൂർ (56.33 സെക്കൻഡ്)

- രണ്ടാം സ്ഥാനം: അൽഖ ഷിനോജ് – കോഴിക്കോട് (56.72 സെക്കൻഡ്)

- മൂന്നാം സ്ഥാനം: സ്നേഹ ശ്യാം – ആലപ്പുഴ (57.95 സെക്കൻഡ്)

**400 മീറ്റർ – ജൂനിയർ ബോയ്സ്**

- ഒന്നാം സ്ഥാനം: ശ്രീഹരി കാരിക്കൻ – തിരുവനന്തപുരം (47.84 സെക്കൻഡ്) – **പുതിയ മീറ്റ് റെക്കോർഡ്**

- രണ്ടാം സ്ഥാനം: അനുദേവ് എൻ. – കോഴിക്കോട് (49.01 സെക്കൻഡ്)

- മൂന്നാം സ്ഥാനം: അർച്ചിത് എസ്. നായർ – കൊല്ലം (49.22 സെക്കൻഡ്)

**400 മീറ്റർ – സീനിയർ ഗേൾസ്**

- ഒന്നാം സ്ഥാനം: നിവേദ്യ കലാധർ – പാലക്കാട് (56.12 സെക്കൻഡ്)

- രണ്ടാം സ്ഥാനം: ശ്രേയ ആർ. – ആലപ്പുഴ (56.84 സെക്കൻഡ്)

- മൂന്നാം സ്ഥാനം: അനാമിക അജേഷ് – ആലപ്പുഴ (56.89 സെക്കൻഡ്)

**400 മീറ്റർ – സീനിയർ ബോയ്സ്**

- ഒന്നാം സ്ഥാനം: എബിൻ കെ.ജെ. – തൃശൂർ (48.06 സെക്കൻഡ്)

- രണ്ടാം സ്ഥാനം: ജെറിൻ സി. ജോൺ – തിരുവനന്തപുരം (48.77 സെക്കൻഡ്)

- മൂന്നാം സ്ഥാനം: ശിവപ്രസാദ് എ. – തിരുവനന്തപുരം (49.14 സെക്കൻഡ്)

ഉച്ചകഴിഞ്ഞ് നടന്ന മത്സരങ്ങളിൽ 400 മീറ്റർ ജൂനിയർ ബോയ്സ് വിഭാഗത്തിലെ പുതിയ മീറ്റ് റെക്കോർഡാണ് ശ്രദ്ധേയമായ നേട്ടം. വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കൊല്ലം, തൃശൂർ തുടങ്ങിയ ജില്ലകളിലെ കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

At the State School Games, Sreehari Karikan of Thiruvananthapuram set a new meet record in the junior boys’ 400m, finishing in 47.84 seconds to win gold. Winners were also announced in several other events, including hammer throw, pole vault and multiple 400m categories across age groups.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389032/state-school-games-sreehari-new-meet-record-400m)