---
title: "സംസ്ഥാന സ്‌കൂള്‍ കായികമേള: അത്ലറ്റിന്റെ പ്രായം തിരുത്തിയതായി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി"
english_title: "State School Sports Meet: Education Minister Orders Probe Into Age Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389023/state-school-sports-meet-age-dispute-probe"
published_at: "2026-10-27T19:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0ac40ab704_state-school-sports-meet-age-dispute-probe.jpg"
keywords: ["SchoolSportsMeet", "EducationMinister", "AgeDispute", "AthleticsProbe", "KeralaSports"]
---

# സംസ്ഥാന സ്‌കൂള്‍ കായികമേള: അത്ലറ്റിന്റെ പ്രായം തിരുത്തിയതായി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ്ജൂനിയര്‍ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പ്രായം സംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കി.

## Article Content

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ്ജൂനിയര്‍ വിഭാഗം അത്ലറ്റിക്സ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പ്രായം സംബന്ധിച്ച് ഉയര്‍ന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കി.

സബ്ജൂനിയര്‍ വിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍ മത്സരങ്ങളില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കായികതാരത്തിന്റെ ജനനത്തീയതിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ അടിയന്തര നടപടി.

ട്രാക്കിൽ മാത്രമല്ല കായികമേളയുടെ ഭക്ഷണ വേദിയിലും സംഘാടനപിഴവിലും പരാതി ഉയർന്നു. എന്നാൽ കായികമേളയെ സംബന്ധിച്ച് പോസിറ്റീവ് വാർത്തകൾ നൽകണം എന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ അടക്കം ചെറിയ പിഴവുകളുണ്ടായി എന്നാൽ പിന്നീട് അത് പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഇന്നുമുതൽ 2000ത്തിലധികം പേർക്ക് കൂടി അധികമായി ഭക്ഷണം ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് അറിഞ്ഞു എന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് കൂപ്പണിന്റെ ആവശ്യമില്ല, ഐഡി കാർഡ് ഉപയോഗിച്ച് ഭക്ഷണം വാങ്ങാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാത്തരത്തിലും കുറ്റമറ്റ രീതിയിൽ സംഘാടന പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നെന്ന് മന്ത്രി പറഞ്ഞു.

The Education Minister has directed the Director of Public Education to conduct an urgent inquiry and submit a report after a complaint raised doubts over the age of a sub-junior athlete competing for Kottayam. He also said minor issues in food and event arrangements have been addressed, and additional meals will be prepared for more than 2,000 people from today.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389023/state-school-sports-meet-age-dispute-probe)