---
title: "കോഴിക്കോട്  വടകരയിൽ  ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച്  വെട്ടേറ്റു"
english_title: "POCSO Case Accused Attacked Inside Home in Vadakara After Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389008/vadakara-pocso-accused-attacked-after-bail"
published_at: "2026-10-27T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0873d23b06_vadakara-pocso-accused-attacked-after-bail.jpg"
keywords: ["Vadakara", "POCSOCase", "CrimeNews", "Kozhikode", "BailAttack"]
---

# കോഴിക്കോട്  വടകരയിൽ  ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച്  വെട്ടേറ്റു

> **Lead Summary:** **കോഴിക്കോട് : **വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്സോ കേസിൽ റിമാൻ്റിലായിരുന്ന പ്രതി ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. പീഢനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോഴിക്കോട് : **വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്സോ കേസിൽ റിമാൻ്റിലായിരുന്ന പ്രതി ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. പീഢനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

നാസറിൻ്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഇയാളെ ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ, പ്രാഥമിക ചികിത്സയ്ക്ക് ശേഷം, വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം മൂന്നിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസ്സുകാരിയെ കടയുടമസ്ഥനായ നാസർ പീഡിപ്പിച്ചു എന്നാണ് പരാതി.

A POCSO case accused, Naser from Mayyannoor Thattarath Meethal, was attacked with a sharp weapon inside his home in Vadakara. He suffered deep injuries to his neck and hands and was shifted from the Vadakara Government District Hospital to Kozhikode Medical College Hospital for specialist care.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389008/vadakara-pocso-accused-attacked-after-bail)