---
title: "'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക്; ആന്ധ്രയിലും ഒഡിഷയിലും അതീവ ജാഗ്രത"
english_title: "‘Arnab’ Intensifies Into Severe Cyclone; Andhra and Odisha on High Alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388982/arnab-cyclone-andhra-odisha-alert"
published_at: "2026-10-27T14:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae068f2e7926_arnab-cyclone-andhra-odisha-alert.jpg"
keywords: ["CycloneArnab", "AndhraPradesh", "Odisha", "WeatherAlert", "DisasterManagement"]
---

# 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക്; ആന്ധ്രയിലും ഒഡിഷയിലും അതീവ ജാഗ്രത

> **Lead Summary:** **ബെംഗളൂരു: **'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് അടുക്കുന്നതോടെ ആന്ധ്രാപ്രദേശും ഒഡിഷയും അതീവ ജാഗ്രതയിൽ. കാറ്റ് ശക്തി പ്രാപിച്ചതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം.

## Article Content

**ബെംഗളൂരു: **'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് അടുക്കുന്നതോടെ ആന്ധ്രാപ്രദേശും ഒഡിഷയും അതീവ ജാഗ്രതയിൽ. കാറ്റ് ശക്തി പ്രാപിച്ചതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം.

നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് തീരത്തേക്ക് നീങ്ങുന്നത്. കര തൊടുമ്പോൾ കാറ്റിന് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത ഉണ്ടാകുമെന്നാണ് പ്രവചനം. വിശാഖപട്ടണത്ത് അതിശക്തമായ കാറ്റ് വീശിയടിക്കുന്നുണ്ട്.

ആന്ധ്രയിൽ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള മേഖലയിലാകും അർണബ് കരയിൽ പ്രവേശിക്കുക. കര തൊട്ടുകഴിഞ്ഞാൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഇരു സംസ്ഥാനങ്ങളും ഒരുക്കുന്നത്. കാക്കിനട തീരത്ത് നിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കി. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. ഒഡിഷയിൽ പലയിടത്തും മഴ കനത്തിട്ടുണ്ട്.

Cyclone Arnab is approaching the Andhra coast as a severe cyclonic storm, prompting high alert in Andhra Pradesh and Odisha. Authorities have evacuated 89,000 people from Kakinada and set up over 1,400 relief camps as heavy rain and strong winds lash the region.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388982/arnab-cyclone-andhra-odisha-alert)