---
title: "'ഇനി ഇങ്ങനെ സർവീസ് നടത്താനാകില്ല'...! കേരളത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ"
english_title: "Bus Owners Call Indefinite Strike From November 3 Over Priyadarshini Scheme"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388978/bus-owners-indefinite-strike-november-3-NEW-"
published_at: "2026-10-27T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae062aaea8a9_bus-owners-indefinite-strike-november-3.jpg"
keywords: ["BusStrike", "KeralaTransport", "PrivateBusSector", "PriyadarshiniScheme", "TransportProtest"]
---

# 'ഇനി ഇങ്ങനെ സർവീസ് നടത്താനാകില്ല'...! കേരളത്തിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ

> **Lead Summary:** **തിരുവനന്തപുരം: **പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത് ബസ് ഉടമ സംയുക്ത സമിതി. ഒക്ടോബർ 6ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബസുടമകൾ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത് ബസ് ഉടമ സംയുക്ത സമിതി. ഒക്ടോബർ 6ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബസുടമകൾ അറിയിച്ചു.

സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പഠിച്ച് പരിഹാരം നിർദേശിക്കാൻ സെപ്റ്റംബർ 2നാണ് സർക്കാർ പ്രത്യേക കമ്മീഷനെ നിയമിച്ചത്. പത്മനാഭൻ കമ്മീഷൻ പഠനം നടത്തി നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ബസുടമകൾ ആരോപിച്ചു. നിലവിലെ ഗതാഗതമന്ത്രി കെഎസ്ആർടിസിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും സമിതി കുറ്റപ്പെടുത്തി.

പണിമുടക്കിന് മുന്നോടിയായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ നിരക്ക് വർധിപ്പിക്കുക, ജനറൽ ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിദിനം രണ്ടുപേർ വീതമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്നത്.

Bus owners in Kerala have announced an indefinite strike from November 3, protesting the unresolved crisis in the private bus sector linked to the Priyadarshini scheme. The Joint Committee of Bus Owners said talks with the transport minister failed to produce a favorable decision, prompting the protest and an ongoing hunger strike outside the Secretariat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388978/bus-owners-indefinite-strike-november-3-NEW-)