---
title: "വൈകുന്നേരത്തെ ചായയ്ക്ക് ചൂടോടെ ഒരു കോളിഫ്ലവർ ഫ്രൈ ആയാലോ? എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Crispy Cauliflower Fry for Evening Tea: Easy Homemade Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388967/crispy-cauliflower-fry-easy-recipe"
published_at: "2026-10-27T13:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae059b1b2fa5_crispy-cauliflower-fry-easy-recipe.jpg"
keywords: ["CauliflowerFry", "Gobi65", "EveningSnack", "HomeRecipe", "KeralaCuisine"]
---

# വൈകുന്നേരത്തെ ചായയ്ക്ക് ചൂടോടെ ഒരു കോളിഫ്ലവർ ഫ്രൈ ആയാലോ? എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** ** **കോളിഫ്ലവർ ഫ്രൈ (ഗോപി 65) രുചികരമായി വീട്ടിൽ തയ്യാറാക്കാം. മൊരിഞ്ഞതും സ്വാദിഷ്ടവുമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

** **കോളിഫ്ലവർ ഫ്രൈ (ഗോപി 65) രുചികരമായി വീട്ടിൽ തയ്യാറാക്കാം. മൊരിഞ്ഞതും സ്വാദിഷ്ടവുമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*കോളിഫ്ലവർ (ചെറിയ കഷ്ണങ്ങളാക്കിയത്): 1 ഇടത്തരം*

*മൈദ: 3 ടേബിൾ സ്പൂൺ*

*കോൺഫ്ലോർ: 3 ടേബിൾ സ്പൂൺ*

*അരിപ്പൊടി: 1 ടേബിൾ സ്പൂൺ (കൂടുതൽ മൊരിവ് കിട്ടാൻ)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ*

*കാശ്മീരി മുളകുപൊടി: 1.5 ടേബിൾ സ്പൂൺ (നല്ല നിറത്തിനും എരിവിനും)*

*ഗരം മസാല: 1/2 ടീസ്പൂൺ*

*കുരുമുളകുപൊടി: 1/2 ടീസ്പൂൺ*

*കായപ്പൊടി: ഒരു നുള്ള്*

*കറിവേപ്പില: 2 തണ്ട്*

*പച്ചമുളക് (നീളത്തിൽ അരിഞ്ഞത്): 3 എണ്ണം*

*നാരങ്ങാനീര്: 1 ടീസ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

*വെളിച്ചെണ്ണ / എണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

കോളിഫ്ലവർ ചെറിയ പൂക്കളായി മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കോളിഫ്ലവർ ഇടുക. 3-4 മിനിറ്റ് അടച്ചുവെച്ച ശേഷം വെള്ളം പൂർണ്ണമായും ഊറ്റിക്കളയുക. (ഇത് കോളിഫ്ലവറിലെ ചെറുജീവികൾ പോകാനും വേഗത്തിൽ വെന്തു കിട്ടാനും സഹായിക്കും).

പിന്നീട് ഒരു പാത്രത്തിൽ മൈദ, കോൺഫ്ലോർ, അരിപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി, കായപ്പൊടി, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അല്പം വെള്ളം തളിച്ച് കട്ടിയുള്ള ഒരു പേസ്റ്റ് പരുവത്തിലാക്കുക. ശേഷം തയ്യാറാക്കിവെച്ച മസാലക്കൂട്ടിലേക്ക് വെള്ളം വറ്റിച്ച കോളിഫ്ലവർ കഷ്ണങ്ങൾ ഇട്ട് നന്നായി പുരട്ടുക. മസാല എല്ലാ ഭാഗത്തും പിടിക്കാൻ 15-20 മിനിറ്റ് മാറ്റിവെക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായ ശേഷം മസാല പുരട്ടിയ കോളിഫ്ലവർ ഓരോന്നായി ഇട്ട് ഇടത്തരം തീയിൽ വറുത്തെടുക്കുക. കോളിഫ്ലവർ പകുതി വേവാകുമ്പോൾ അതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. കോളിഫ്ലവർ നല്ല ക്രിസ്പിയായി, ചുവപ്പ് നിറമാകുമ്പോൾ കോരി മാറ്റുക.

This article explains how to make crispy cauliflower fry, also known as Gobi 65, at home with simple ingredients. It outlines the preparation steps, including parboiling the cauliflower, coating it in a spiced batter, and frying it until crisp and golden.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388967/crispy-cauliflower-fry-easy-recipe)