---
title: "കേരള സ്കൂൾ കായികമേളയിൽ വീണ്ടും അനാസ്ഥ; പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി"
english_title: "Fresh Negligence Alleged at Kerala School Sports Meet; Worm Found in Breakfast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388962/kerala-school-sports-meet-breakfast-worm-complaint"
published_at: "2026-10-27T13:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0570273842_kerala-school-sports-meet-breakfast-worm-complaint.jpg"
keywords: ["KeralaSportsMeet", "FoodSafety", "SchoolSports", "KozhikodeNews", "PublicHealth"]
---

# കേരള സ്കൂൾ കായികമേളയിൽ വീണ്ടും അനാസ്ഥ; പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നടന്നു വരുന്ന കേരള സ്കൂൾ കായികമേളയിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥ തുടരുന്നതായി പരാതി. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി ആരോപണം ഉയർന്നു. സംഭവത്തിൽ രോഷാകുലരായ രക്ഷിതാക്കൾ സംഘാടകർക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നടന്നു വരുന്ന കേരള സ്കൂൾ കായികമേളയിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥ തുടരുന്നതായി പരാതി. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി ആരോപണം ഉയർന്നു. സംഭവത്തിൽ രോഷാകുലരായ രക്ഷിതാക്കൾ സംഘാടകർക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ നൽകിയ പുട്ടും കടലയും അടങ്ങിയ പ്രഭാതഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ശുചിത്വമില്ലായ്മയാണ് കായികമേളയിലെ ഭക്ഷണശാലയിൽ നിലനിൽക്കുന്നതെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന തരത്തിലുള്ള പരാതികൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വിഷയത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ , എം. ബി. രാജേഷ് , മന്ത്രി ഷംസീർ പ്രതികരിച്ചത്.

കായികമേളയുടെ തുടക്കം മുതൽ തന്നെ ഭക്ഷണ വിതരണത്തിൽ വലിയ ക്രമക്കേടുകളാണ് ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഭിന്നശേഷി കുട്ടികളുടെ താമസസ്ഥലത്ത് ഭക്ഷണവുമായെത്തിയ വാഹനം വിതരണം നടത്താതെ തിരികെ പോയത് വൻ വിവാദമായിരുന്നു. കായികമേളയുടെ ആദ്യ ദിനത്തിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾക്കും പരിശീലകർക്കും മണിക്കൂറുകളോളം വൈകിയാണ് ഭക്ഷണം ലഭിച്ചത്. ഇതിനുപുറമെ മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനുമുള്ള ഭക്ഷണവിതരണവും തുടർച്ചയായി തടസ്സപ്പെട്ടിരുന്നു.

Parents have alleged serious negligence at the ongoing Kerala School Sports Meet in Kozhikode after a worm was reportedly found in the breakfast served to students. Complaints have also been raised over repeated lapses in food distribution and hygiene at the event.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388962/kerala-school-sports-meet-breakfast-worm-complaint)