---
title: "നൊമ്പരമായ് ബിനു...! ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ കാണാതായ 28കാരന്റെ മൃതദേഹം കണ്ടെത്തി"
english_title: "Binu Found Dead After Drowning at Temple Pond in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388957/binu-drowns-temple-pond-alappuzha"
published_at: "2026-10-27T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae04f31c645b_binu-drowns-temple-pond-alappuzha.jpg"
keywords: ["AlappuzhaNews", "DrowningIncident", "TemplePond", "KeralaNews", "RescueOperation"]
---

# നൊമ്പരമായ് ബിനു...! ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി; നീന്തുന്നതിനിടെ കാണാതായ 28കാരന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളർകോട് വാർഡിൽ പടിഞ്ഞാറേ വാരിയത്തുവെളിയിൽ പരേതനായ ബാബുവിന്റെ മകൻ ബിനു ആണ് മരിച്ചത്.

## Article Content

ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളർകോട് വാർഡിൽ പടിഞ്ഞാറേ വാരിയത്തുവെളിയിൽ പരേതനായ ബാബുവിന്റെ മകൻ ബിനു ആണ് മരിച്ചത്.

മേസ്തരി ജോലി ചെയ്യുന്ന ബിനുവിനെ ജോലി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകുന്നേരം 3.30-ന് കളർകോട് താനാകുളത്തിൽ കുളിക്കാനെത്തിയ ശേഷം നീന്തുന്നതിനിടെയാണ് കാണാതായത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനാ ആലപ്പുഴ നിലയത്തിൽ നിന്നും സ്കൂബാ സംഘമെത്തി പരിശോധിച്ചെങ്കിലും സന്ധ്യയോടെ വെളിച്ചം മങ്ങിയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടിവന്നു. ചൊവ്വാഴ്ച രാവിലെ മുതൽ വീണ്ടും സ്കൂബാ സംഘം പരിശോധിക്കുമ്പോഴാണ് എട്ടോടെ കുളത്തിനു വടക്കുവശത്തെ ഓവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്ട്ടത്തിനുശേഷം വലിയ ചുടുകാട്ടിൽ സംസ്കരിച്ചു. മാതാവ്: ജയന്തി. സഹോദരങ്ങൾ: മനു, ശ്രീക്കുട്ടി.

The body of Binu, 28, who went missing while swimming with friends in a temple pond at Kalarkode, Alappuzha, was recovered on Tuesday morning. He had disappeared after entering the pond following work on Monday evening.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388957/binu-drowns-temple-pond-alappuzha)