---
title: "ചേരാനല്ലൂർ അപകടക്കേസ്: ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയത് വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്"
english_title: "Cheranalloor Crash Case: High Court Report Says Judge’s Police Station Visit Was a Lapse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388932/cheranalloor-crash-case-high-court-report"
published_at: "2026-10-27T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae031d098f52_cheranalloor-crash-case-high-court-report.jpg"
keywords: ["CheranalloorAccident", "HighCourtReport", "MotorVehiclesDepartment", "JudgeLapse", "KeralaNews"]
---

# ചേരാനല്ലൂർ അപകടക്കേസ്: ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയത് വീഴ്ചയെന്ന് ഹൈക്കോടതി റിപ്പോർട്ട്

> **Lead Summary:** ** **ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാറിന്റെ ആർ.സി ഉടമയായ ജില്ലാ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോയതിൽ വീഴ്ചയുണ്ടായതായി ഹൈക്കോടതി രജിസ്ട്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ആവശ്യത്തിനല്ലാതെയാണ് ജഡ്ജി സ്റ്റേഷനിൽ എത്തിയതെന്നും ഇതിനായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

## Article Content

** **ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാറിന്റെ ആർ.സി ഉടമയായ ജില്ലാ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോയതിൽ വീഴ്ചയുണ്ടായതായി ഹൈക്കോടതി രജിസ്ട്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ആവശ്യത്തിനല്ലാതെയാണ് ജഡ്ജി സ്റ്റേഷനിൽ എത്തിയതെന്നും ഇതിനായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സമർപ്പിച്ച ഈ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിർവഹണ സമിതി ഉടൻ പരിശോധിക്കും. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. ജഡ്ജിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുന്നതിനൊപ്പം അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ ആർ.സി സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വാഹനം ഓടിച്ച പതിനേഴുകാരന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസ്സ് വരെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് വിലക്കേർപ്പെടുത്താനും എം.വി.ഡി നീക്കം നടത്തുന്നുണ്ട്.

അതേസമയം, അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി പോലീസ് ചോദ്യം ചെയ്തു. മകൻ തന്റെ അറിവോടെയല്ല വാഹനം എടുത്തതെന്നാണ് ജഡ്ജി നൽകിയ മൊഴി.

കേസിലെ തുടർന്നുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ എ.ഡി.ജി.പി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആദ്യഘട്ടത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. ആർ.സി ഉടമയായ ജഡ്ജിയെ പ്രതിചേർത്ത വിവരവും പോലീസ് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. വൈകുന്നേരം നാല് മണിക്കുള്ളിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങാനാണ് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

In the Cheranalloor road accident case, a High Court report says the district judge, who is the RC owner of the car involved, erred by visiting the police station without prior permission. The Motor Vehicles Department is also moving to issue a show-cause notice, suspend the vehicle’s RC, and bar the 17-year-old driver from getting a licence until age 25.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388932/cheranalloor-crash-case-high-court-report)