---
title: "പൊലീസിനെ കണ്ട് ഭയന്നു, ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണ് യുവാവ് മരിച്ചു"
english_title: "Youth Dies After Bike Falls Into Ditch While Fleeing Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388916/youth-dies-bike-falls-ditch-fleeing-police"
published_at: "2026-10-27T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae01f4a3a8b2_youth-dies-bike-falls-ditch-fleeing-police.jpg"
keywords: ["PoliceChase", "RoadAccident", "KeralaNews", "Attingal", "TwoWheeler"]
---

# പൊലീസിനെ കണ്ട് ഭയന്നു, ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** **ആറ്റിങ്ങൽ : **ആറ്റിങ്ങലിന് സമീപം പൊലീസിനെ കണ്ട് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം വഴിയരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ വീട്ടിൽ ഉണ്ണി എന്നറിയപ്പെടുന്ന വിജേഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ പവിൻ പ്രകാശ്, സനൽ എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

## Article Content

**ആറ്റിങ്ങൽ : **ആറ്റിങ്ങലിന് സമീപം പൊലീസിനെ കണ്ട് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം വഴിയരികിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ വീട്ടിൽ ഉണ്ണി എന്നറിയപ്പെടുന്ന വിജേഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ പവിൻ പ്രകാശ്, സനൽ എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

കടയ്ക്കാവൂർ ചെക്കാലവിളാകം ജങ്ഷനിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയ്ക്ക് മുന്നിൽ വെച്ച് ചെക്കാലവിളാകം സ്വദേശിയായ യുവാവുമായി വിജേഷും കൂട്ടുകാരും വാക്കേറ്റത്തിലും സംഘർഷത്തിലും ഏർപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ, അടിയന്തരമായി ഇരുചക്രവാഹനത്തിൽ വിജേഷും പവിനും സനലും കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പള്ളിമുക്ക് വിളയിൽമൂല കാരകുന്ന് റോഡിലൂടെ പോകുന്നതിനിടെ കൈവരിയില്ലാത്ത ഭാഗത്തെ റോഡരികിലെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിന്ദു - സച്ചി ദമ്പതികളുടെ മകനാണ് മരിച്ച വിജേഷ്. സനൽ, ഗ്രീഷ്മ എന്നിവർ സഹോദരങ്ങളാണ്.

Vijesh, known as Unni, died after the two-wheeler he was riding with friends fell into a roadside ditch near Attingal while they were trying to escape from police. Two others were injured and taken to hospital after the incident, which followed an altercation near a food outlet in Kadakkavoor.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388916/youth-dies-bike-falls-ditch-fleeing-police)