---
title: "എങ്ങോട്ട് പോയി? വീട്ടിൽ നിന്നിറങ്ങിയത് കേരളത്തിലേക്ക് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ്, രണ്ടു മാസത്തിലേറെയായി യുവാവിനെ കാണാനില്ലെന്ന് പരാതി"
english_title: "Young Man Missing After Leaving for Work in Kerala, Complaint Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388915/young-man-missing-after-leaving-for-work"
published_at: "2026-10-27T08:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae01a8a1a43a_young-man-missing-after-leaving-for-work.jpg"
keywords: ["MissingPerson", "KeralaWork", "BantwalPolice", "MangaloreNews"]
---

# എങ്ങോട്ട് പോയി? വീട്ടിൽ നിന്നിറങ്ങിയത് കേരളത്തിലേക്ക് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ്, രണ്ടു മാസത്തിലേറെയായി യുവാവിനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **മംഗളൂരു: **പനേമംഗളൂരിനടുത്ത് ബൊളങ്ങാടിയിൽ നിന്ന് കേരളത്തിൽ ജോലിക്ക് പോയ യുവാവിനെ കാണാതായെന്ന് പരാതി. ബണ്ട്വാൾ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കല്ല് ലോറികളിൽ കയറ്റുന്ന ജോലി ചെയ്തിരുന്ന സന്തോഷിനെയാണ് കാണാതായത്.

## Article Content

**മംഗളൂരു: **പനേമംഗളൂരിനടുത്ത് ബൊളങ്ങാടിയിൽ നിന്ന് കേരളത്തിൽ ജോലിക്ക് പോയ യുവാവിനെ കാണാതായെന്ന് പരാതി. ബണ്ട്വാൾ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കല്ല് ലോറികളിൽ കയറ്റുന്ന ജോലി ചെയ്തിരുന്ന സന്തോഷിനെയാണ് കാണാതായത്.

കഴിഞ്ഞ മേയ് ഒന്നിന് രാവിലെ എട്ടരയോടെ കേരളത്തിലേക്ക് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് സന്തോഷ് വീട്ടിൽ നിന്നിറങ്ങിയതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. രണ്ട് മാസത്തിന് ശേഷം അഷ്ടമിയോടനുബന്ധിച്ച് തിരിച്ചെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ പോയതിന് ശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങിയില്ല, ആരെയും ബന്ധപ്പെട്ടുമില്ല.

ആറടി ഉയരവും ഇടത്തരം ശരീരഘടനയും ഇരുണ്ട നിറവുമുള്ള സന്തോഷ് പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കന്നഡ, തുളു, മലയാളം ഭാഷകൾ സംസാരിക്കും. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷനുമായോ പൊലീസ് കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. നമ്പറുകൾ: 08255-232111, 9480805367, 0824-9480805300.

A 27-year-old man from Bolangadi near Panemangalore has been reported missing after leaving home on May 1 saying he was going to Kerala for work. His family says he never returned or contacted them, and Bantwal Town police have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388915/young-man-missing-after-leaving-for-work)