---
title: "അമ്മയെയും അയൽവാസിയേയും ക്രൂരമായി അക്രമിച്ച യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ"
english_title: "Yuva Morcha District General Secretary Arrested for Brutal Attack on Mother, Neighbour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388903/yuva-morcha-district-secretary-arrested-attack"
published_at: "2026-10-27T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adffbe31228c_yuva-morcha-district-secretary-arrested-attack.jpg"
keywords: ["YuvaMorcha", "KollamPolice", "AssaultCase", "KeralaNews"]
---

# അമ്മയെയും അയൽവാസിയേയും ക്രൂരമായി അക്രമിച്ച യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

> **Lead Summary:** കൊല്ലം : ഓടനാവട്ടത്ത് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും ചോദ്യം ചെയ്ത അയൽവാസിയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ഓടനാവട്ടം മണികണ്ഠേശ്വരം സ്വദേശിയായ രാഹുൽ ആണ് പുയപ്പള്ളി പൊലീസിന്റെ പിടിയിലായത്.

## Article Content

കൊല്ലം : ഓടനാവട്ടത്ത് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും ചോദ്യം ചെയ്ത അയൽവാസിയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ഓടനാവട്ടം മണികണ്ഠേശ്വരം സ്വദേശിയായ രാഹുൽ ആണ് പുയപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ഓടനാവട്ടത്തുള്ള വസതിയിൽ വെച്ചാണ് രാഹുൽ അമ്മയെ ക്രൂരമായി മർദ്ദിച്ചതായി പരാതിയുള്ളത്. വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുന്നത് അറിഞ്ഞ് ചോദ്യം ചെയ്യാൻ എത്തിയ അയൽവാസിയെ രാഹുൽ ആക്രമിക്കുകയായിരുന്നു.

മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അയൽവാസി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുയപ്പള്ളി പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

മകന്റെ മർദ്ദനമേറ്റ സംഭവത്തിൽ അമ്മ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. രാഹുൽ മുൻപും വീട്ടിൽ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അയൽവാസികൾ വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ മുൻപും മറ്റു ചില പരാതികൾ ഉയർന്നു വന്നിട്ടുള്ളതായി വിവരമുണ്ട്.

Police in Kollam have arrested Rahul, the Yuva Morcha district general secretary, over allegations that he brutally assaulted his mother and attacked a neighbour who intervened. The neighbour, who suffered serious head injuries, is undergoing treatment at Kottarakkara Taluk Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388903/yuva-morcha-district-secretary-arrested-attack)