---
title: "ഹോട്ടലിൽ രാത്രിയിൽ കൂട്ടവെടിവെപ്പ്; ഒരേ കുടുംബത്തിലെ നാലുപേരടക്കം ആറുപേർ കൊല്ലപ്പെട്ടു, കരാർ തർക്കമെന്ന് പൊലീസ് സംശയം"
english_title: "Hotel Shooting in Guwahati Kills Six, Including Four from Same Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388897/guwahati-hotel-shooting-six-killed"
published_at: "2026-10-27T06:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adff3c3ce3b5_guwahati-hotel-shooting-six-killed.jpg"
keywords: ["GuwahatiShooting", "AssamNews", "HotelViolence", "PoliceInvestigation", "ContractDispute"]
---

# ഹോട്ടലിൽ രാത്രിയിൽ കൂട്ടവെടിവെപ്പ്; ഒരേ കുടുംബത്തിലെ നാലുപേരടക്കം ആറുപേർ കൊല്ലപ്പെട്ടു, കരാർ തർക്കമെന്ന് പൊലീസ് സംശയം

> **Lead Summary:** ഗുവാഹത്തി:അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ വെടിവെപ്പിൽ ആറ് മരണം. ഗുവാഹത്തിയിലെ ജിഎസ് റോഡിലുള്ള ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു.

## Article Content

ഗുവാഹത്തി:അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ വെടിവെപ്പിൽ ആറ് മരണം. ഗുവാഹത്തിയിലെ ജിഎസ് റോഡിലുള്ള ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു.

ഗുവാഹത്തിയിലെ ജി.എസ് റോഡിൽ ബോറ സർവീസ് മേഖലയിലുള്ള 'ഹോട്ടൽ ബിലാസ് ഇൻ എന്ന ഹോട്ടലിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ദാരുണമായ സംഭവം നടന്നത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് പിടികൂടി.

വെടിവെപ്പിൽ നാല് പേർ സംഭവസ്ഥലത്തു വെച്ചും രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളും ഉൾപ്പെടുന്നു. മരിച്ചവരിൽ സത്യേന്ദ്ര പഥക്, നാരായൺ ദാസ് എന്നിവരെ തിരിച്ചറിഞ്ഞു.

ഹോട്ടലിന്റെ സ്വീകരണ കൗണ്ടറിന് സമീപം ഇരുന്നവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഈ സമയം ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 25 ൽ താഴെ ആളുകളാണ് റസ്റ്ററന്റിൽ ഉണ്ടായിരുന്നത്. പൊലീസ് ആസ്ഥാനത്തുനിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലാണ് സംഭവം നടന്നത്.

ആക്രമണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഘനകാന്ത ഗൊഗോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു.

ഹോട്ടലിന്റെ കരാറുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Six people, including four members of the same family, were killed in a shooting at a hotel in Guwahati, Assam. Police suspect the violence stemmed from a dispute over a hotel contract and have arrested two people in connection with the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388897/guwahati-hotel-shooting-six-killed)