---
title: "കുഞ്ഞുങ്ങൾക്ക് മരുന്നില്ല; മന്ത്രി-എംഎൽഎമാർക്ക് ശമ്പള വർധനയും 6.71 കോടിയുടെ ഐപാഡും"
english_title: "No Medicines for Children, but Salary Hike for Ministers and MLAs, Plus Rs 6.71 Crore iPads"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388892/kerala-salary-hike-ipad-purchase"
published_at: "2026-10-26T23:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf91c011a1b_kerala-salary-hike-ipad-purchase.jpg"
keywords: ["KeralaPolitics", "SalaryHike", "MLAAllowance", "IpadPurchase", "PublicOutcry"]
---

# കുഞ്ഞുങ്ങൾക്ക് മരുന്നില്ല; മന്ത്രി-എംഎൽഎമാർക്ക് ശമ്പള വർധനയും 6.71 കോടിയുടെ ഐപാഡും

> **Lead Summary:** തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് മരുന്ന് വാങ്ങാൻ പോലും സർക്കാർ ഖജനാവിൽ പണമില്ലെന്ന് പറയുമ്പോൾ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ വർധിപ്പിക്കാനും കോടികൾ മുടക്കി 480 ഐപാഡുകൾ വാങ്ങാനും സർക്കാർ നീക്കം. സർക്കാരിന്റെ ഇരട്ടനീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

## Article Content

തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് മരുന്ന് വാങ്ങാൻ പോലും സർക്കാർ ഖജനാവിൽ പണമില്ലെന്ന് പറയുമ്പോൾ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ വർധിപ്പിക്കാനും കോടികൾ മുടക്കി 480 ഐപാഡുകൾ വാങ്ങാനും സർക്കാർ നീക്കം. സർക്കാരിന്റെ ഇരട്ടനീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

2018-ലാണ് കേരളത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം അവസാനമായി വർധിപ്പിച്ചത്. നിലവിൽ അലവൻസുകൾ ഉൾപ്പെടെ എംഎൽഎമാർക്ക് പ്രതിമാസം 70,000 രൂപയും മന്ത്രിമാർക്ക് 97,429 രൂപയുമാണ് ലഭിക്കുന്നത്.

ശമ്പള പരിഷ്കരണം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും 35 ശതമാനം വരെ വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. യാത്രാബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലും വർധന നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെയാണ് എംഎൽഎമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനുമായി 480 ഐപാഡുകൾ വാങ്ങാനുള്ള തീരുമാനവും. കെൽട്രോൺ മുഖേനയാണ് ടെൻഡർ ക്ഷണിച്ചത്. 256 ജിബി ശേഷിയുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ 320 എണ്ണവും 11 ഇഞ്ച് ഐപാഡിന്റെ 160 എണ്ണവുമാണ് വാങ്ങുന്നത്. ഇതിനായി 6.71 കോടി രൂപ ചെലവഴിക്കും.

മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവുപരിധിയും സർക്കാർ അടുത്തിടെ 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുമ്പോഴുമുള്ള ഈ ധൂർത്ത് അംഗീകരിക്കാനാവില്ലെന്നാണ് പൊതുജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിമർശനം.

The Kerala government is facing criticism over plans to raise the salaries and allowances of ministers and MLAs while the state struggles with drug shortages in hospitals. Amid the backlash, the government is also moving ahead with the purchase of 480 iPads worth Rs 6.71 crore for legislators and their staff.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388892/kerala-salary-hike-ipad-purchase)