---
title: "ലഹരി പിടികൂടേണ്ട എക്സൈസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് കാറോടിച്ചു; നിയന്ത്രണംവിട്ട് കാർ മറിഞ്ഞു, ഒടുവിൽ സസ്പെൻഷൻ"
english_title: "Excise Officer Suspended After Drunk Driving Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388891/excise-officer-suspended-drunk-driving-crash"
published_at: "2026-10-26T23:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf8e6d0a8b7_excise-officer-suspended-drunk-driving-crash.jpg"
keywords: ["ExciseDepartment", "DrunkDriving", "Suspension", "KeralaPolice"]
---

# ലഹരി പിടികൂടേണ്ട എക്സൈസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് കാറോടിച്ചു; നിയന്ത്രണംവിട്ട് കാർ മറിഞ്ഞു, ഒടുവിൽ സസ്പെൻഷൻ

> **Lead Summary:** തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നെയ്യാർഡാം ചെക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആർ. ഷിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

## Article Content

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നെയ്യാർഡാം ചെക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആർ. ഷിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഷിജു ഓടിച്ചിരുന്ന കാർ കാട്ടാക്കട കട്ടയ്‌ക്കോട് ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. പരിശോധനയിൽ ഷിജു മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇതോടെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവു നടപടിക്ക് നിർദേശം നൽകിയത്.

ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കട്ടയ്ക്കോട് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. എതിർദിശയിൽ വന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പിന്നാലെ കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ പ്രദേശവാസികൾ തടഞ്ഞുവെക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

തുടർന്ന് എക്സൈസ് കമ്മീഷണർ റിപ്പോർട്ട് തേടി. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടായിരുന്നു റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി.

An excise officer in Thiruvananthapuram has been suspended after being found drunk while driving. His car overturned near Kattakada, and a subsequent medical check confirmed alcohol consumption, prompting disciplinary action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388891/excise-officer-suspended-drunk-driving-crash)