---
title: "ആഭ്യന്തരമന്ത്രി വിളിച്ചു, 'നാളെ നാല് മണിയെന്നൊരു സമയമുണ്ടെങ്കില്‍ നീതി കിട്ടണം'; ഇന്നത്തെ സമരം അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം"
english_title: "After Home Minister’s Call, Jayabalakrishnan’s Family Ends Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388888/home-minister-call-family-ends-protest"
published_at: "2026-10-26T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf8b493a318_home-minister-call-family-ends-protest.jpg"
keywords: ["JusticeDemand", "ErnakulamCase", "HomeMinister", "Jayabalakrishnan Death", "Cheranalloor Accident"]
---

# ആഭ്യന്തരമന്ത്രി വിളിച്ചു, 'നാളെ നാല് മണിയെന്നൊരു സമയമുണ്ടെങ്കില്‍ നീതി കിട്ടണം'; ഇന്നത്തെ സമരം അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം

> **Lead Summary:** എറണാകുളം: നീതി തേടി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ മക്കൾ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാളെ വൈകിട്ട് നാലുമണിവരെ സമയം ചോദിച്ചെന്ന് കുടുംബം പറഞ്ഞു.

## Article Content

എറണാകുളം: നീതി തേടി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ മക്കൾ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാളെ വൈകിട്ട് നാലുമണിവരെ സമയം ചോദിച്ചെന്ന് കുടുംബം പറഞ്ഞു.

പ്രതിയുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ കൂട്ടുനിന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്യുന്നതടക്കം ആവശ്യങ്ങളിൽ കുടുംബം ഉറച്ചുനിൽക്കുന്നു. ക്രമസമാധാനച്ചുമതലയുള്ള ADGP പി. വിജയൻ നാളെ സ്ഥലത്തെത്തും.

അതേസമയം, ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ പതിനേഴുകാരന്റെ പിതാവും കാറുടമയുമായ ജഡ്ജിക്കെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഉണ്ടായത് ഗുരുതരവീഴ്ച. തെളിവുകൾ ശേഖരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മനപൂർവമായ കാലതാമസം ഉണ്ടാക്കിയെന്നാണ് ആരോപണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.

ജയബാലകൃഷ്ണന്റെ ജീവനെടുത്ത ആഡംബര കാർ ഓടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് മുതൽ പൊലീസിന് ഉണ്ടായത് വീഴ്ചയാണ്. പ്രായപൂർത്തിയാകാത്തവർ കേസിൽ പ്രതിയായാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കണമെന്ന പതിവ് രീതികൾ മറികടന്ന് നിയമത്തിന്റെ പഴുത് കണ്ടെത്തി ജാമ്യം നൽകുകയായിരുന്നു.

പ്രതിഷേധം കനത്തതോടെയാണ് കാറിന്റെ അമിത വേഗം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് നരഹത്യ വകുപ്പ് ചേർത്തത്. രാത്രിയിൽ പതിനേഴുകാരനെ വീണ്ടും പിടികൂടി ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു.

കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജ് റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ കേസെടുക്കുന്നതും പൊലീസ് മനപൂർവം വൈകിപ്പിച്ചെന്നാണ് ആരോപണം. ജഡ്ജിയായതിനാൽ കേസെടുക്കുന്നതിൽ ഹൈക്കോടതിയുടെ അനുമതി തേടണമെന്ന ന്യായം നിരത്തുകയാണ് പൊലീസ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.

Jayabalakrishnan’s family has temporarily ended its protest outside the Cheranalloor police station after the Home Minister reportedly sought time until 4 p.m. the next day. The family continues to demand action against police officers they allege delayed evidence collection and mishandled the case involving the luxury car crash that killed Jayabalakrishnan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388888/home-minister-call-family-ends-protest)