---
title: "ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! കളമശ്ശേരിയില്‍ സിഗ്നല്‍ നവീകരണം; നാളെ ട്രെയിനുകള്‍ വൈകും, വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും"
english_title: "Signal Upgrade in Kalamassery: Trains Delayed Tomorrow, Vande Bharat Ends at Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388880/kalamassery-signal-upgrade-trains-delayed"
published_at: "2026-10-26T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf832fe8b4f_kalamassery-signal-upgrade-trains-delayed.jpg"
keywords: ["TrainDelay", "VandeBharat", "KeralaRailways", "Signal Upgrade Kalamassery"]
---

# ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! കളമശ്ശേരിയില്‍ സിഗ്നല്‍ നവീകരണം; നാളെ ട്രെയിനുകള്‍ വൈകും, വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

> **Lead Summary:** കൊച്ചി:കളമശ്ശേരിയില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍ വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

## Article Content

കൊച്ചി:കളമശ്ശേരിയില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍ വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

തൃശൂര്‍ മുതൽ എറണാകുളം വരെയുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി. എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു(26652) വന്ദേഭാരത് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. എറണാകുളം മുതൽ തൃശൂര്‍ വരെയുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി.

മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് വൈകിയോടും. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് ഒന്നര മണിക്കൂര്‍ വൈകും.

**വൈകിയോടുന്ന മറ്റു ട്രെയിനുകള്‍**

പരശുറാം എക്സ്പ്രസ് (16649)– 1 മണിക്കൂർ 15 മിനിറ്റ് വൈകിയോടും

ഷാലിമാർ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22642)– 50 മിനിറ്റ് വൈകിയോടും

ഗാന്ധിധാം–തിരുനെൽവേലി എക്സ്പ്രസ് (20924) – 45 മിനിറ്റ് വൈകിയോടും

വിവേക് എക്സ്പ്രസ് (22504) – 25 മിനിറ്റ് വൈകും

ഗരീബ്രഥ് എക്സ്പ്രസ് (12201) – 25 മിനിറ്റ് വൈകും

ഗുരുവായൂർ–എറണാകുളം പാസഞ്ചർ (56317) – 15 മിനിറ്റ് വൈകും

നേത്രാവതി എക്സ്പ്രസ് (16346)– 1 മണിക്കൂർ 20 മിനിറ്റ്

തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577)– 40 മിനിറ്റ് വൈകും

Train services in Kerala will face disruptions tomorrow due to electronic interlocking work at Kalamassery. The Bengaluru–Ernakulam Vande Bharat will terminate at Thrissur, while several other trains will run behind schedule.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388880/kalamassery-signal-upgrade-trains-delayed)