---
title: "ചേരാനല്ലൂർ അപകടത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു; വീഴ്ച അന്വേഷിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം, 17കാരന്റെ ജാമ്യം റദ്ദാക്കാനും നീക്കം"
english_title: "Cheranalloor Crash: Police Under Pressure as Home Minister Orders Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388877/cheranalloor-accident-police-probe-bail-move"
published_at: "2026-10-26T21:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf7b20604fa_cheranalloor-accident-police-probe-bail-move.jpg"
keywords: ["CheranalloorAccident", "KeralaPolice", "HomeMinister", "HighCourt", "RoadAccident"]
---

# ചേരാനല്ലൂർ അപകടത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു; വീഴ്ച അന്വേഷിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം, 17കാരന്റെ ജാമ്യം റദ്ദാക്കാനും നീക്കം

> **Lead Summary:** തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. പൊലീസുകാരുടെ വീഴ്ച അന്വേഷിക്കും.

## Article Content

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. പൊലീസുകാരുടെ വീഴ്ച അന്വേഷിക്കും.

17-കാരന്റെ ജാമ്യം റദ്ദാക്കാൻ വേഗത്തിൽ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി നിർദേശം നൽകി. വാഹന ഉടമയായ ജഡ്ജിക്കെതിരെയും ആഭ്യന്തരവകുപ്പ് നിലപാട് കടുപ്പിക്കുകയാണ്.

ജഡ്ജിയെ പ്രതിചേർത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. എഡിജിപി പി. വിജയൻ നാളെ അപകടമുണ്ടായ സ്ഥലം സന്ദർശിക്കും. കുടുംബത്തെ ആഭ്യന്തരമന്ത്രി ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിലെ സമരം തത്കാലത്തേക്ക് ജയബാലകൃഷ്ണന്റെ കുടുംബം അവസാനിപ്പിച്ചു.

നാളെ നാലുമണിവരെ സമയം അനുവദിക്കുമെന്നും അതിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നുമാണ് കുടുംബം വ്യക്തമാക്കിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്.

അഡീഷണൽ ജഡ്ജിയുടെ മകനാണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടിയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തുകയായിരുന്നു.

The Home Minister has ordered an inquiry into alleged police lapses in the Cheranalloor road accident case and instructed action against responsible officials. Authorities are also moving to cancel the bail of the 17-year-old accused, while steps are being taken to inform the High Court about the judge’s involvement.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388877/cheranalloor-accident-police-probe-bail-move)