---
title: "'അന്വേഷണം സ്റ്റേ ചെയ്തത് ദൗർഭാ​ഗ്യകരം, പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു' -ഷോൺ ജോർജ്"
english_title: "Suspension of Probe Unfortunate, Government Helped Protect Pinarayi: Shaun George"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388875/kerala-cmrl-exalogic-probe-stay"
published_at: "2026-10-26T21:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf77217348d_kerala-cmrl-exalogic-probe-stay.jpg"
keywords: ["CMRLCase", "ExalogicCase", "PinarayiVijayan", "ShaunGeorge"]
---

# 'അന്വേഷണം സ്റ്റേ ചെയ്തത് ദൗർഭാ​ഗ്യകരം, പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു' -ഷോൺ ജോർജ്

> **Lead Summary:** തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു.

## Article Content

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു.

ദൗർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചത്. പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവരെ എങ്ങനെ സംരക്ഷിക്കുമെന്നതാണ് സർക്കാർ നോക്കിയതെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ കേസെടുത്തിരുന്നെങ്കിൽ ഇത്തരം ഒരു സാഹചര്യം പിണറായി വിജയന് ലഭിക്കില്ലായിരുന്നു. സംസ്ഥാന സർക്കാർ ചെയ്ത ഒത്താശയാണ് ഇവിടംവരെ കൊണ്ടെത്തിച്ചത്. കോടതിയിൽ വിശദമായ ചർച്ച നടന്നിട്ടില്ല.

പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് വീണ 2021-ൽ പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയത് അനധികൃതമായിട്ടാണ്. സുപ്രീം കോടതിയിലുൾപ്പെടെ നിയമനടപടിയുമായി താൻ മുന്നോട്ടുപോകുമെന്നും ഷോൺ വ്യക്തമാക്കി.

വി ഡി സതീശന് 102 സീറ്റ് നൽകിയത് പിണറായിയെ താഴെയിറക്കാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ വി ഡി സതീശൻ അഴിമതിക്ക് കൂട്ടുനിൽക്കുന്നു. പിണറായി വിജയന് ഉണ്ടായ അനുഭവം വി ഡി സതീശനും ഉണ്ടാകും. എല്ലാ കേസിലും കക്ഷി ചേരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, സുപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പിണറായി വിജയൻ അപ്പീലുമായി ഡിവിഷൻ ബെഞ്ചിലേക്ക് എത്തിയത്. സുപ്രീം കോടതിയിലെ വാദങ്ങൾ ഡിവിഷൻ ബെഞ്ചിലും ആവർത്തിച്ചു. സിംഗിൾ ജഡ്ജിന്റെ അധികാരപരിധിയും ഹർജിക്കാരന്റെ ഉദ്ദേശവും ചോദ്യം ചെയ്തായിരുന്നു വാദങ്ങൾ. വിധി നേരിട്ട് ബാധിക്കുന്ന തന്നെ കേട്ടില്ലെന്നും പിണറായി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ പറഞ്ഞു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും നിലപാട് എടുത്തു. ആകെ ലഭിച്ചത് EDയുടെ ഒരു കത്ത് മാത്രമാണ്. അതിനാൽ പ്രാഥമികാന്വേഷണം നടത്താനായിരുന്നു സർക്കാരിന്റെ നിലപാട്. സിംഗിൾ ബെഞ്ച് ഉത്തരവിനെ എതിർക്കുന്നതായും സർക്കാർ അറിയിച്ചു.

അപ്പീൽ ഫയലിൽ സ്വീകരിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ സ്റ്റേ നൽകരുതെന്ന EDയുടെ വാദം ഡിവിഷൻ ബെഞ്ച് തള്ളി. കെ എം ഷാജഹാനെയും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഹർജി നൽകാൻ അവകാശമുണ്ടെന്ന് കെഎം ഷാജഹാൻ ബോധ്യപ്പെടുത്തണം.

മാധ്യമങ്ങൾ നിങ്ങളെ പിന്തുണച്ചേക്കാം. അതുപക്ഷേ കോടതിക്ക് ബാധകമല്ല എന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് പിണറായി വിജയന്റെ അപ്പീലിൽ വിശദമായ വാദങ്ങൾ കേൾക്കും.

ഇഡിയ്ക്കും വിജിലൻസിനും നോട്ടീസ് അയച്ചു. എല്ലാ ഘട്ടത്തിലും നിയമവ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച് വ്യക്തിയാണ് താൻ എന്നായിരുന്നു ഹൈക്കോടതി വിധിയിൽ പിണറായി വിജയന്റെ പ്രതികരണം.

The Kerala High Court division bench has stayed the single bench order in the CMRL–Exalogic financial transaction case and will hear detailed arguments later. BJP state vice president Shaun George blamed the state government for aiding efforts to protect Chief Minister Pinarayi Vijayan, Veena Vijayan and Muhammad Riaz, while the government and ED opposed parts of the earlier order.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388875/kerala-cmrl-exalogic-probe-stay)