---
title: "കായികതാരങ്ങളുടെ ആരോഗ്യത്തിന് കാവലായി ആയുർവേദം; സംസ്ഥാന സ്കൂൾ കായികമേളയിൽ 214 അംഗ മെഡിക്കൽ ടീം, പത്ത് വേദികളിൽ പ്രത്യേക സേവനം"
english_title: "Ayurveda to Safeguard Athletes’ Health; 214-Member Medical Team at School Sports Meet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388863/ayurveda-medical-team-school-sports-meet"
published_at: "2026-10-26T19:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf5fd96ac27_ayurveda-medical-team-school-sports-meet.jpg"
keywords: ["AyurvedaCare", "SchoolSportsMeet", "MedicalTeam", "AthleteHealth", "NationalAyushMission"]
---

# കായികതാരങ്ങളുടെ ആരോഗ്യത്തിന് കാവലായി ആയുർവേദം; സംസ്ഥാന സ്കൂൾ കായികമേളയിൽ 214 അംഗ മെഡിക്കൽ ടീം, പത്ത് വേദികളിൽ പ്രത്യേക സേവനം

> **Lead Summary:** കോഴിക്കോട് : സംസ്ഥാന സ്കൂൾ കായിക മേളയിൽ കായികതാരങ്ങളുടെ ആരോഗ്യത്തിന് പിന്തുണ നൽകാൻ 'സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം' സജ്ജം. കായിക താരങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മത്സരങ്ങളിൽ ഉണ്ടാകുന്ന പരിക്കുകൾ ഭേദമാക്കുന്നതിനുമാണ് സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം പ്രവർത്തിക്കുന്നത്.

## Article Content

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായിക മേളയിൽ കായികതാരങ്ങളുടെ ആരോഗ്യത്തിന് പിന്തുണ നൽകാൻ 'സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം' സജ്ജം. കായിക താരങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മത്സരങ്ങളിൽ ഉണ്ടാകുന്ന പരിക്കുകൾ ഭേദമാക്കുന്നതിനുമാണ് സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം പ്രവർത്തിക്കുന്നത്.

പരിക്കുകൾ തടയുന്നതിനുള്ള പ്രീ ഇവന്റ്, ഇന്റർ ഇവന്റ, പോസ്റ്റ്‌ ഇവന്റ് പ്രതിരോധ ചികിത്സാ സേവനങ്ങളും സ്പോർട്സ് ആയുർവേദ ടീം നൽകുന്നുണ്ട്.

ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കീഴിൽ വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന മെഡിക്കൽ ഓഫീസർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 214 പേരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ, സ്പോർട്സ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പ്രീത, ഡി. എം. ഒ. ഡോ. പി. എം. സിനി, ഡി. പി. എം. ഡോ. അനുപമ, ജില്ലാ കൺവീനർ ഡോ.അബ്ദുൽ വാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം മേളയിൽപ്രവർത്തിക്കുന്നത്.

കൂടാതെ കെ. എം. സി. റ്റി ആയുർവേദ കോളേജ്, വി. പി. എസ്. വി. കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ ഹൗസ് സർജൻമാരും സ്പോർട്സ് ആയുർവേദ ടീമിന്റെ ഭാഗമായി കായിക മേളയിൽ സേവനം നൽകുന്നുണ്ട്.

മരുന്നുകൾ, പ്രാഥമിക ശുശ്രൂഷ നൽകുന്നതിനാവശ്യമായ സാധന സാമഗ്രികൾ എന്നിവയ്ക്കുള്ള ധനസഹായം നാഷണൽ ആയുഷ് മിഷൻ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സംസ്ഥാന സ്കൂൾ കായികമേളയുടെ 10 വേദികളിലും സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ നടന്ന കായിക മേളകളിൽ മികച്ച സേവനമാണ് സ്‌പോർട്സ് ആയുർവേദയുടെ നേതൃത്വത്തിൽ നൽകിയത്. സ്പോർട്സ് ആയുർവേദ ടീമിന്റെ പവലിയൻ കഴിഞ്ഞ ദിവസം കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തിരുന്നു.

A 214-member Sports Ayurveda Medical Team has been deployed at the state school sports meet to support athletes’ fitness and treat injuries. The team is providing pre-event, in-event and post-event preventive care across 10 venues, with backing from the National AYUSH Mission and the Department of Indian Systems of Medicine.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388863/ayurveda-medical-team-school-sports-meet)