---
title: "എംഡിഎംഎ നൽകി 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്; പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം, സ്ത്രീക്കെതിരെ കേസ്"
english_title: "New Twist in MDMA Abuse Case: Woman Booked for Threatening Survivor to Withdraw Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388854/mdma-abuse-case-new-twist"
published_at: "2026-10-26T17:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf447091a99_mdma-abuse-case-new-twist.jpg"
keywords: ["KeralaCrime", "ThrissurPolice", "MDMACase", "ChildAbuse", "LegalAction"]
---

# എംഡിഎംഎ നൽകി 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്; പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം, സ്ത്രീക്കെതിരെ കേസ്

> **Lead Summary:** തൃശ്ശൂർ:പതിനാലുകാരിയെ എം.ഡി.എം.എ. നൽകി പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സ്ത്രീയുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തു. ഞെള്ളൂർ താഴത്ത് വീട്ടിൽ സംഗീതയുടെ പേരിലാണ് കേസെടുത്തത്.

## Article Content

തൃശ്ശൂർ:പതിനാലുകാരിയെ എം.ഡി.എം.എ. നൽകി പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സ്ത്രീയുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തു. ഞെള്ളൂർ താഴത്ത് വീട്ടിൽ സംഗീതയുടെ പേരിലാണ് കേസെടുത്തത്.

അതിജീവിതയുടെ വീട്ടിലെത്തിയ സംഗീത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്തയാളുടെ പേരിലുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. തുടർന്നാണ് സം​ഗീതയ്ക്കെതിരേ പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസമാണ് 14-കാരിയെ എംഡിഎംഎ നൽകി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ കല്ലൂർ സ്വദേശി അമൽകൃഷ്ണ(20)യെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ പെൺകുട്ടിയെ കുഴൽപ്പണക്കടത്തിന് ഉപയോ​ഗിച്ചതിന് അമൽകൃഷ്ണയുടെ സഹോദരൻ അതുൽകൃഷ്ണ(25)യും അറസ്റ്റിലായിരുന്നു.

പ്രായപൂർത്തിയാകാത്തയാളും അമൽകൃഷ്ണയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പ്രണയം നടിച്ചാണ് പ്രതികൾ പെൺകുട്ടിയെ മയക്കുമരുന്നിനടിമയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാകാതിരുന്നയാളെ ജുവനൈൽ ഹോമിലയച്ചിരുന്നു.

ഇയാൾ തന്നെയാണ് പെൺകുട്ടിയെ മറ്റുപ്രതികൾക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് പ്രായപൂർത്തിയായിട്ടില്ലാത്തയാളും അമൽകൃഷ്ണയും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും വള, കമ്മൽ, മൂക്കുത്തി എന്നിവയും അക്കൗണ്ടിൽ നിന്നുള്ള പണവും കൈക്കലാക്കിയെന്നായിരുന്നു കേസ്.

Police in Thrissur have registered a case against a woman accused of threatening the survivor in the MDMA abuse case involving a 14-year-old girl. The complaint alleges that she pressured the survivor to withdraw the case filed against a minor accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388854/mdma-abuse-case-new-twist)