---
title: "പ്രണയപ്പകയിൽ അച്ഛന്റെ ജീവനെടുത്തു! പൂട്ടിക്കിടന്ന മുറിയിൽ ദുർഗന്ധം, പെട്ടി തുറന്നപ്പോൾ കണ്ടത് പുതപ്പിൽ പൊതിഞ്ഞ പിതാവിന്റെ മൃതദേഹം; മകളും കാമുകനും പിടിയിൽ"
english_title: "Daughter and Lover Held for Killing Father Who Opposed Their Relationship"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388849/daughter-lover-kill-father-opposed-relationship"
published_at: "2026-10-26T17:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf3e033c039_daughter-lover-kill-father-opposed-relationship.jpg"
keywords: ["UttarPradesh", "Etawah", "MurderCase", "CrimeNews", "PoliceArrest"]
---

# പ്രണയപ്പകയിൽ അച്ഛന്റെ ജീവനെടുത്തു! പൂട്ടിക്കിടന്ന മുറിയിൽ ദുർഗന്ധം, പെട്ടി തുറന്നപ്പോൾ കണ്ടത് പുതപ്പിൽ പൊതിഞ്ഞ പിതാവിന്റെ മൃതദേഹം; മകളും കാമുകനും പിടിയിൽ

> **Lead Summary:** **കാൺപൂർ: **പ്രണയബന്ധം എതിർത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ കൊന്ന് മൃതദേഹം ട്രങ്ക് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ മകളും കാമുകനും ഉത്തർപ്രദേശിൽ പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശ് ഇട്ടാവയിലെ കാൻഷിറാം കോളനിയിൽ നടന്ന ദാരുണ സംഭവത്തിൽ ശുഭം ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാം സുന്ദർ കതേരിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൾ പൂജയെയും കാമുകനെയുമാണ് സിവിൽ ലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കാൺപൂർ: **പ്രണയബന്ധം എതിർത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ കൊന്ന് മൃതദേഹം ട്രങ്ക് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ മകളും കാമുകനും ഉത്തർപ്രദേശിൽ പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശ് ഇട്ടാവയിലെ കാൻഷിറാം കോളനിയിൽ നടന്ന ദാരുണ സംഭവത്തിൽ ശുഭം ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാം സുന്ദർ കതേരിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൾ പൂജയെയും കാമുകനെയുമാണ് സിവിൽ ലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇട്ടാവ കാൻഷിറാം കോളനിയിലെ ബ്ലോക്ക് 14-ലെ ഒന്നാം നിലയിലുള്ള 216-ാം നമ്പർ മുറി ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മുറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വൈകിട്ടോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പൂട്ട് പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മൂന്ന് കമ്പിളി പുതപ്പുകൾക്കുള്ളിലാക്കി ട്രങ്ക് പെട്ടിയിൽ സൂക്ഷിച്ച നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് എഎസ്പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷമാണ് മൃതദേഹം പെട്ടിയിലാക്കിയതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ കൃത്യമായ മരണകാരണം അറിയാൻ സാധിക്കൂ എന്ന് സിറ്റി എസ്പി ബബിത സിങ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട ശ്യാം സുന്ദറിനൊപ്പം താമസിച്ചിരുന്ന മകൾ പൂജയെ കാണാനില്ലായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഒടുവിൽ ഞായറാഴ്ച വൈകിട്ടോടെ പൂജയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തങ്ങൾ തമ്മിലുള്ള പ്രണയബന്ധത്തെ പിതാവ് ശക്തമായി എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൂജ പോലീസിന് മൊഴി നൽകി.

A young woman and her lover were arrested in Uttar Pradesh’s Etawah for allegedly murdering her father after he opposed their relationship. Police found the body hidden in a trunk inside a locked room, and the accused later confessed during questioning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388849/daughter-lover-kill-father-opposed-relationship)