---
title: "അതീവ ജാഗ്രതാ നിർദ്ദേശം; ബംഗാൾ ഉൾക്കടലിൽ 'അർണാബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, ഒക്ടോബർ 28-ന് കരതൊടും"
english_title: "Cyclone Arnab Intensifies in Bay of Bengal, to Make Landfall on October 28"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388845/cyclone-arnab-bay-of-bengal-landfall-october-28"
published_at: "2026-10-26T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf38ee8adb7_cyclone-arnab-bay-of-bengal-landfall-october-28.jpg"
keywords: ["CycloneArnab", "BayOfBengal", "IMDAlert", "AndhraPradesh", "KeralaRain"]
---

# അതീവ ജാഗ്രതാ നിർദ്ദേശം; ബംഗാൾ ഉൾക്കടലിൽ 'അർണാബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, ഒക്ടോബർ 28-ന് കരതൊടും

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'അർണാബ്' ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക. ഒക്ടോബർ 27-ഓടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'അർണാബ്' ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക. ഒക്ടോബർ 27-ഓടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

നിലവിലെ തീവ്ര ന്യൂനമർദ്ദം ഒക്ടോബർ 26-ഓടെ 'അർണാബ്' ചുഴലിക്കാറ്റായും, 27-ന് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും മാറും. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലും ഒഡീഷയിലുമുള്ള വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് (റെഡ് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ മുഴുവൻ സർക്കാർ വകുപ്പുകൾക്കും പ്രത്യേക ചുമതലകൾ നൽകി സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ നൽകിയിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇന്ന് തെക്കൻ ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകളില്ല. നാളെയും (ഒക്ടോബർ 27) സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. എങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

The India Meteorological Department has warned that Cyclone Arnab, forming over the Bay of Bengal, is likely to make landfall between Bapatla and Visakhapatnam in Andhra Pradesh on October 28. The system is expected to intensify further by October 27, while rain activity in Kerala is set to ease.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388845/cyclone-arnab-bay-of-bengal-landfall-october-28)