---
title: "പഠനം ഏഴാം ക്ലാസ് മതി! കെഎസ്ആർടിസി സ്വിഫ്റ്റിൽ വിവിധ തസ്തികകളിൽ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 2"
english_title: "7th Pass Can Apply: KSRTC Swift Jobs Open, Deadline November 2"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388843/ksrtc-swift-jobs-november-2-deadline-new"
published_at: "2026-10-26T16:49:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf380580a89_ksrtc-swift-jobs-november-2-deadline-new.jpg"
keywords: ["KSRTCSwift", "KeralaJobs", "JobAlert", "GovernmentJobs", "HousekeepingStaff"]
---

# പഠനം ഏഴാം ക്ലാസ് മതി! കെഎസ്ആർടിസി സ്വിഫ്റ്റിൽ വിവിധ തസ്തികകളിൽ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 2

> **Lead Summary:** **** കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ തസ്തികകളിലാണ് നിയമനം. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.

## Article Content

**** കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ തസ്തികകളിലാണ് നിയമനം. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.

പ്ലസ് ടു, ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ 15 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്. ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യാനും കെഎസ്ആർടിസി യൂണിറ്റുകളിൽ യാത്ര ചെയ്യാനും തയ്യാറാകണം. പ്രായപരിധി 21 മുതൽ 55 വയസ് വരെ.ഹൗസ് കീപ്പിംഗ് സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്.

ഏഴാം ക്ലാസ് പാസായിരിക്കണം, മലയാള ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 21 മുതൽ 55 വയസ് വരെ.വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 2ന് വൈകിട്ട് 5 മണിക്ക് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

KSRTC Swift has invited applications for multiple posts, including front office manager cum technical supervisor, housekeeping staff, and security staff. Eligible candidates can apply online through the official website by 5 p.m. on November 2.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388843/ksrtc-swift-jobs-november-2-deadline-new)