---
title: "സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു"
english_title: "CMRL-Exalogic Case: High Court Stays Single Bench Verdict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388842/cmrl-exalogic-case-high-court-stays-verdict"
published_at: "2026-10-26T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf35993afd8_cmrl-exalogic-case-high-court-stays-verdict.jpg"
keywords: ["CMRLExalogic", "KeralaHighCourt", "VeenaVijayan", "VigilanceProbe", "EnforcementDirectorate"]
---

# സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

> **Lead Summary:** **കൊച്ചി: സി**എംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വീണാ വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

## Article Content

**കൊച്ചി: സി**എംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വീണാ വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

എസ്എഫ്ഐഒആറിൽ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ച് വിധിയിൽ പ്രശ്നങ്ങളുണ്ടെന്നും നിയമപ്രശ്നങ്ങളിൽ പിന്നീട് വാദം കേൾക്കുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. വീണാ വിജയന്റെ അപ്പീലിൽ അടക്കം ഹൈക്കോടതി നാല് മണിക്കൂറിലധികം വാദം കേട്ടു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞത്.

സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ പരിഗണിക്കും. നാലാഴ്ചയ്ക്കകം ഇഡിയും വിജിലൻസും മറുപടി നൽകണമെന്നും നാലാഴ്ചയ്ക്ക് ശേഷം ഡിവിഷൻ ബെഞ്ച് വിശദവാദം കേൾക്കുമെന്നും ഹൈക്കോടതി നിർദേശിച്ചു.

The Kerala High Court division bench has stayed the single bench verdict in the CMRL-Exalogic financial transaction case. The court admitted Veena Vijayan’s appeal, issued notices to the Vigilance and the Enforcement Directorate, and barred further action for four weeks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388842/cmrl-exalogic-case-high-court-stays-verdict)