---
title: "ചർമത്തിന്റെ തിളക്കം കൂട്ടാൻ പ്രകൃതിദത്ത വഴികൾ; ഈ ചേരുവകൾ പരീക്ഷിച്ചുനോക്കൂ..."
english_title: "Natural Ways to Boost Skin Glow; Try These Ingredients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388839/natural-ways-skin-glow-ingredients"
published_at: "2026-10-26T16:18:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf30740cde4_natural-ways-skin-glow-ingredients.jpg"
keywords: ["SkinCare", "NaturalRemedies", "AloeVera", "Turmeric", "GlowingSkin"]
---

# ചർമത്തിന്റെ തിളക്കം കൂട്ടാൻ പ്രകൃതിദത്ത വഴികൾ; ഈ ചേരുവകൾ പരീക്ഷിച്ചുനോക്കൂ...

> **Lead Summary:** **( **[https://truevisionnews.com/)]** **ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും മുഖത്തെ കരുവാളിപ്പ് അകറ്റാനും രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾക്ക് പകരം പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ നോക്കാം.

## Article Content

**( **[https://truevisionnews.com/)]** **ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും മുഖത്തെ കരുവാളിപ്പ് അകറ്റാനും രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾക്ക് പകരം പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ നോക്കാം.

**മുഖം തിളങ്ങാൻ ചില സ്വാഭാവിക വഴികൾ**

**തക്കാളിയും മഞ്ഞൾപ്പൊടിയും:**

തക്കാളി നീരിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ കരുവാളിപ്പ് അകറ്റാൻ ഏറെ സഹായിക്കും.

തൈരും തേനും:

ഒരു ടീസ്പൂൺ തൈരും ആവശ്യത്തിന് തേനും ചേർത്ത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇത് ചർമ്മത്തിന് നല്ല ഈർപ്പവും സ്വാഭാവിക തിളക്കവും നൽകും.

കടലമാവും പാലും:

കടലമാവിലേക്ക് അൽപ്പം പാലും അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്ത് തിളക്കം കൂട്ടാൻ സഹായിക്കും.

കറ്റാർ വാഴ ജെൽ:

രാത്രി കിടക്കുന്നതിന് മുൻപ് ശുദ്ധമായ കറ്റാർ വാഴ ജെൽ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക. ഇത് ചർമ്മം മൃദുവാകാനും മുഖകാന്തി വർദ്ധിപ്പിക്കാനും വളരെ നല്ലതാണ്.

The article suggests simple natural remedies to improve skin glow and reduce dullness using common household ingredients. It highlights tomato with turmeric, curd with honey, gram flour with milk, and aloe vera gel as easy skincare options.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388839/natural-ways-skin-glow-ingredients)