---
title: "വൈകുന്നേരത്തെ ചായക്കടി സൂപ്പറാക്കാൻ ഒരു നാടൻ 'ഉള്ളിവട' റെസിപ്പി"
english_title: "A Perfect Native Onion Vada Recipe for Evening Tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388833/native-onion-vada-recipe-evening-tea-NEW"
published_at: "2026-10-26T15:49:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf29bc117d1_native-onion-vada-recipe-evening-tea.jpg"
keywords: ["OnionVada", "KeralaSnack", "TeaTimeSnack", "IndianRecipe", "HomemadeFritters"]
---

# വൈകുന്നേരത്തെ ചായക്കടി സൂപ്പറാക്കാൻ ഒരു നാടൻ 'ഉള്ളിവട' റെസിപ്പി

> **Lead Summary:** **( **[**https://truevisionnews.com/**)] വൈകുന്നേരത്തെ ചൂടുചായയ്‌ക്കൊപ്പം കഴിക്കാൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നാടൻ പലഹാരമാണ് ഉള്ളിവട. പെട്ടെന്ന് അതിഥികൾ വരുമ്പോഴും ചായക്കടി ഉണ്ടാക്കാൻ ആഗ്രഹിക്കുമ്പോഴും തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ റെസിപ്പിയാണിത്.**

## Article Content

**( **[**https://truevisionnews.com/**)] വൈകുന്നേരത്തെ ചൂടുചായയ്‌ക്കൊപ്പം കഴിക്കാൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നാടൻ പലഹാരമാണ് ഉള്ളിവട. പെട്ടെന്ന് അതിഥികൾ വരുമ്പോഴും ചായക്കടി ഉണ്ടാക്കാൻ ആഗ്രഹിക്കുമ്പോഴും തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ റെസിപ്പിയാണിത്.**

ആവശ്യമായ ചേരുവകൾ

*സവാള: 3 വലുത് (നേർത്തതായി നീളത്തിൽ അരിഞ്ഞത്)***

***പച്ചമുളക്: 2-3 എണ്ണം (പൊടിയായി അരിഞ്ഞത്)***

***ഇഞ്ചി: 1 ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)***

***വേപ്പില: 2 തണ്ട് (അരിഞ്ഞത്)***

***കടലമാവ്: 1 കപ്പ്***

***അരിപ്പൊടി: 2 ടേബിൾസ്പൂൺ (നല്ല മൊരിവ് കിട്ടാൻ)***

***കായപ്പൊടി: 1/4 ടീസ്പൂൺ***

***മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ***

***കാശ്മീരി മുളകുപൊടി: 1/2 ടീസ്പൂൺ***

***ഉപ്പ്: ആവശ്യത്തിന്***

***വെളിച്ചെണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്***

**തയ്യാറാക്കുന്ന വിധം**

നീളത്തിൽ നേർത്തതായി അരിഞ്ഞു വെച്ചിരിക്കുന്ന സവാളയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി 5 മിനിറ്റ് മാറ്റിവെക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വേപ്പില എന്നിവ ചേർത്ത് കൊടുക്കുക. തുടർന്ന് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

പിന്നീട് ഇനി കടലമാവും അരിപ്പൊടിയും കുറശ്ശെയായി ചേർത്ത് കൊടുത്ത് സവാളയുമായി നന്നായി തിരുമ്മി കുഴച്ചെടുക്കുക. സവാളയിൽ മാവ് നന്നായി പറ്റിപ്പിടിച്ചിരിക്കുന്ന പരുവത്തിലായിരിക്കണം. (വെള്ളം ഒട്ടും ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക, ആവശ്യമെങ്കിൽ മാത്രം ഏതാനും തുള്ളി തളിക്കാം).

ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ തീ മിഡിയം ഫ്ലെയ്മിലേക്ക് മാറ്റുക. കുഴച്ചുവെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് ചെറുതായി പരത്തി ചൂടായ എണ്ണയിലേക്ക് ഇടുക.

രണ്ടു വശവും നല്ല സ്വർണ്ണനിറവും മൊരിവും ആകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക. കടലമാവും സവാളയും പാകത്തിന് മൊരിഞ്ഞു വരുമ്പോൾ കോരി മാറ്റി ചൂടോടെ ചായയോടൊപ്പം കഴിക്കാം.

This article shares a simple Kerala-style onion vada recipe ideal for evening tea. It explains the ingredients and step-by-step preparation for making crispy, golden fritters without adding water to the batter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388833/native-onion-vada-recipe-evening-tea-NEW)