---
title: "പാലമിറങ്ങിയെത്തിയത് മരണത്തിലേക്ക്....; നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Youth Dies After Scooter Hits Parked Poultry Lorry in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388792/scooter-hits-parked-poultry-lorry-thrissur"
published_at: "2026-10-26T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adefa2f138f8_scooter-hits-parked-poultry-lorry-thrissur.jpg"
keywords: ["ThrissurAccident", "RoadSafety", "ScooterCrash", "KeralaNews", "PoultryLorry"]
---

# പാലമിറങ്ങിയെത്തിയത് മരണത്തിലേക്ക്....; നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തൃശൂർ: ( **[https://truevisionnews.com/)]** **നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ ആണ് മരിച്ചത്. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം. പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു പ്രവീൺ.

## Article Content

**തൃശൂർ: ( **[https://truevisionnews.com/)]** **നിർത്തിയിട്ടിരുന്ന കോഴി ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ ആണ് മരിച്ചത്. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയായിരുന്നു അപകടം. പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു പ്രവീൺ.

മുടിക്കോട് പാലം ഇറങ്ങി വട്ടക്കല്ല് ഭാഗത്ത് എത്തിയപ്പോൾ റോഡിൽ ബ്രേക്ക്ഡൗൺ ആയി നിർത്തിയിട്ടിരുന്ന കോഴി വണ്ടിയുടെ പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പ്രവീൺ ധരിച്ചിരുന്ന ഹെൽമറ്റ് പൂർണമായും തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സ്കൂട്ടറും പൂർണമായും തകർന്ന നിലയിലാണ്. തൃശൂർ ജില്ലാ ആശുപത്രിയിലെ താൽക്കാലിക ലാബ് ടെക്നീഷ്യനാണ് മരിച്ച പ്രവീൺ. പരേതനായ പ്രദീപിന്റെയും പ്രസന്നയുടെയും മകനാണ്. ഭാര്യ: അഞ്ജലി.

A 29-year-old man died after his scooter crashed into a parked poultry lorry on the Mannuthy–Vadakkenchery national highway in Thrissur late Monday night. The victim, identified as Praveen of Pattikkad Kelamparambil, suffered severe head injuries and died at the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388792/scooter-hits-parked-poultry-lorry-thrissur)