---
title: "സ്വർണം വാങ്ങാൻ പോകുന്നവർ പഴ്‌സ് നിറച്ചു വെച്ചോ!  സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്"
english_title: "Gold Prices Rise Again in Kerala; Sovereign Hits ₹1,04,680"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388765/kerala-gold-prices-rise-again"
published_at: "2026-10-26T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adedf24881ce_kerala-gold-prices-rise-again.jpg"
keywords: ["GoldPrice", "KeralaNews", "KeralaGoldRate", "FederalReserve", "SpotGold"]
---

# സ്വർണം വാങ്ങാൻ പോകുന്നവർ പഴ്‌സ് നിറച്ചു വെച്ചോ!  സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,085 രൂപയായും, ഒരു പവൻ സ്വർണത്തിന്റെ വില 1,04,680 രൂപയായും കൂടി.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,085 രൂപയായും, ഒരു പവൻ സ്വർണത്തിന്റെ വില 1,04,680 രൂപയായും കൂടി.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് ഗോൾഡ് നിരക്കിൽ ഔൺസിന് 10 ഡോളറിന്റെ വർധനവുണ്ടായി 4,009.53 ഡോളറിലെത്തി. വെള്ളി വിലയിലും സമാനമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ വെള്ളി ഔൺസിന് 54.14 ഡോളറായാണ് ഉയർന്നത്. സർവ്വകാല റെക്കോർഡ് നിരക്കിൽ നിന്ന് ഒരു ഘട്ടത്തിൽ 26 ശതമാനം വരെ ഇടിവ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു.

ഒക്ടോബർ 28-ന് നടക്കാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ വായ്പാനയ പ്രഖ്യാപനമാണ് ഇനി സ്വർണവിപണിയുടെ ഭാവി നിർണയിക്കുക. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയാൽ സ്വർണവിലയിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലുള്ള പലിശനിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അതേസമയം 18 കാരറ്റ് സ്വർണവിലയിലും വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയർന്നത്. ഇതോടെ 18 കാരറ്റ് സ്വർണം ഗ്രാമിന് 10,705 രൂപയിലും പവന് 85,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold prices in Kerala rose again, with 22-carat gold increasing by ₹120 per sovereign to ₹1,04,680. The move follows gains in the international market, while traders are watching the upcoming U.S. Federal Reserve policy announcement for further cues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388765/kerala-gold-prices-rise-again)