---
title: "മദ്യലഹരിയിൽ പാഞ്ഞെത്തിയ ദുരന്തം..! സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം"
english_title: "Teacher Killed After Drunk-Driving Car Rams Scooter in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388761/drunk-driving-car-hits-scooter-malappuram"
published_at: "2026-10-26T10:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adef64c5a77d_1.jpg"
keywords: ["DrunkDriving", "Malappuram", "ScooterAccident", "TeacherDeath", "RoadSafety"]
---

# മദ്യലഹരിയിൽ പാഞ്ഞെത്തിയ ദുരന്തം..! സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ മദ്യലഹരിയില്‍ അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ മരിച്ചു. ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

## Article Content

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ മദ്യലഹരിയില്‍ അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് അധ്യാപകന്‍ മരിച്ചു. ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് മലപ്പുറം പറപ്പൂര്‍ സ്വദേശി അക്ബര്‍ അലി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഹബീബിന് പരിക്കേറ്റിട്ടുണ്ട്.

മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ജീവഹാനി വരുത്തുകയും ചെയ്ത കുറ്റത്തിന് കാറോടിച്ചിരുന്ന അക്ബര്‍ അലിയെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

A teacher died after a car driven at high speed in an alleged drunken state rammed into a scooter in Ottukkungal, Malappuram. The scooter rider’s friend was injured, and the driver has been taken into custody and arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388761/drunk-driving-car-hits-scooter-malappuram)