---
title: "'ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛൻ, തട്ടുകടക്കാരന്റെ മകളല്ലേ എന്ന് കരുതി തട്ടിക്കളയാൻ നോക്കേണ്ട'; പൊട്ടിക്കരഞ്ഞ് ജയബാലകൃഷ്ണന്റെ മകൾ"
english_title: "Father Who Wouldn’t Hurt Even an Ant: Jayabalakrishnan’s Daughter Vows to Fight for Justice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388753/jayabalakrishnan-daughter-fight-for-justice"
published_at: "2026-10-26T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aded33e378be_jayabalakrishnan-daughter-fight-for-justice.jpg"
keywords: ["KeralaNews", "JusticeForJayabalakrishnan", "KochiAccident", "PoliceAction", "BenzCrash"]
---

# 'ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛൻ, തട്ടുകടക്കാരന്റെ മകളല്ലേ എന്ന് കരുതി തട്ടിക്കളയാൻ നോക്കേണ്ട'; പൊട്ടിക്കരഞ്ഞ് ജയബാലകൃഷ്ണന്റെ മകൾ

> **Lead Summary:** **കൊച്ചി: ചേ**രാനെല്ലൂരിൽ ആഡംബര ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന് നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് മകൾ. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അച്ഛൻ ഇത്തരമൊരു ദാരുണമായ മരണം അർഹിക്കുന്നില്ലെന്നും, നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. സാധാരണക്കാരന് ഏതറ്റം വരെ പോകാൻ പറ്റുമെന്ന് അധികാരികൾക്ക് കാണിച്ചു കൊടുക്കുമെന്നും അവർ പറഞ്ഞു. കേസിൽ ജസ്റ്റിസ് ഉറപ്പാക്കാൻ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും ജയബാലകൃഷ്ണന്റെ മകൾ വ്യക്തമാക്കി.

## Article Content

**കൊച്ചി: ചേ**രാനെല്ലൂരിൽ ആഡംബര ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന് നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് മകൾ. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അച്ഛൻ ഇത്തരമൊരു ദാരുണമായ മരണം അർഹിക്കുന്നില്ലെന്നും, നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. സാധാരണക്കാരന് ഏതറ്റം വരെ പോകാൻ പറ്റുമെന്ന് അധികാരികൾക്ക് കാണിച്ചു കൊടുക്കുമെന്നും അവർ പറഞ്ഞു. കേസിൽ ജസ്റ്റിസ് ഉറപ്പാക്കാൻ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും ജയബാലകൃഷ്ണന്റെ മകൾ വ്യക്തമാക്കി.

> "ഹൈദരാബാദിൽ വച്ചാണ് ഞാൻ അച്ഛന്റെ അപകടവാർത്ത അറിയുന്നത്. അപ്പോൾ മുതൽ ഇത്രയും സമയമായി ഒന്നും കഴിക്കാതെ അച്ഛന് വേണ്ടി നിൽക്കുകയാണ്. ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടാണ് അദ്ദേഹം ജീവിച്ചത്. 17 വയസ്സുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായതുകൊണ്ടാണ് പോലീസ് നടപടിയെടുക്കാൻ മടിക്കുന്നത്.

> ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഇയാൾ ഇപ്പോൾ അകത്താകുമായിരുന്നു," മകൾ അമർഷത്തോടെ പറഞ്ഞു. പൊലീസിനോടുള്ള വിശ്വാസവും ബഹുമാനവും പൂർണ്ണമായി നഷ്ടപ്പെട്ടെന്നും പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ 2.20-ഓടെ കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ മാരാപറമ്പ് സ്റ്റോപ്പിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സൗത്ത് ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജഡ്ജിയുടെ മകൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാർ (KL 46 F 0333) സ്കൂട്ടറിന് പിന്നിൽ ഇടിച്ചുതെറിപ്പിച്ചത്.

അപകടത്തിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അർദ്ധരാത്രിയിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്.

Jayabalakrishnan’s daughter has vowed to continue her fight until justice is delivered in the death of her father, who was killed in a Benz car crash in Cheranelloor. She alleged police inaction and said she would approach the court and meet the Chief Minister with her complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388753/jayabalakrishnan-daughter-fight-for-justice)