---
title: "തമിഴ്നാട്ടിൽ കനത്ത പ്രളയഭീതി; മഴക്കെടുതിയിൽ ആറു മരണം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു"
english_title: "Heavy Rain Fury in Tamil Nadu: Six Dead, Tourist Spots Shut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388751/tamil-nadu-heavy-rain-six-dead-tourist-spots-closed"
published_at: "2026-10-26T09:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adece9771c9c_tamil-nadu-heavy-rain-six-dead-tourist-spots-closed.jpg"
keywords: ["TamilNadu", "HeavyRain", "FloodAlert", "TourismClosure", "WeatherWarning"]
---

# തമിഴ്നാട്ടിൽ കനത്ത പ്രളയഭീതി; മഴക്കെടുതിയിൽ ആറു മരണം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

> **Lead Summary:** **ചെന്നെെ: ( **[https://truevisionnews.com/)]**[] **തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴയിൽ മഴക്കെടുതിയിൽ ആറുപേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് പ്രദേശവാസിയായ 45 കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് ദാരുണമായി മരിച്ചത്. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 45 കാരി വൈദ്യുത കമ്പിയിൽ കുരുങ്ങി ഷോക്കേേറ്റും ജീവനടന്നു.

## Article Content

**ചെന്നെെ: ( **[https://truevisionnews.com/)]**[] **തമിഴ്നാട്ടിൽ തുടരുന്ന കനത്ത മഴയിൽ മഴക്കെടുതിയിൽ ആറുപേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് പ്രദേശവാസിയായ 45 കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് ദാരുണമായി മരിച്ചത്. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 45 കാരി വൈദ്യുത കമ്പിയിൽ കുരുങ്ങി ഷോക്കേേറ്റും ജീവനടന്നു.

സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലെ നാല് താലൂക്കുകളിലും അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന് കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടും.

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 18 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നീലഗിരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഊട്ടിയിൽ വീടിനുമുകളിലേക്ക് മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tamil Nadu is reeling under intense rain-related damage, with six deaths reported across the state. Schools have been shut in several districts, and major tourist spots in Kodaikanal forest division have been closed as authorities issued red, orange and yellow alerts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388751/tamil-nadu-heavy-rain-six-dead-tourist-spots-closed)