---
title: "പരിപാലിച്ചു മടുത്തപ്പോൾ തീർത്തുകളഞ്ഞു! ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി"
english_title: "Brother Kills Disabled Sister, Dies by Suicide in Chittissery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388749/brother-kills-disabled-sister-suicide-chittissery"
published_at: "2026-10-26T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adecd496ffd5_brother-kills-disabled-sister-suicide-chittissery.jpg"
keywords: ["ThrissurNews", "Chittissery", "SuicideCase", "CrimeNews", "DisabilityCare"]
---

# പരിപാലിച്ചു മടുത്തപ്പോൾ തീർത്തുകളഞ്ഞു! ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

> **Lead Summary:** **തൃശൂർ: **തൃശൂർ ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര , സഹോദരൻ അപ്പു എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ദിരയെ കൈഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.

## Article Content

**തൃശൂർ: **തൃശൂർ ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര , സഹോദരൻ അപ്പു എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ദിരയെ കൈഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.

ഭിന്നശേഷിക്കാരിയായ സഹോദരിയെ വർഷങ്ങളായി പരിപാലിച്ചു വരികയായിരുന്നു അപ്പു. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. സഹോദരിയെ നോക്കുന്നതിലുണ്ടായ മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസുള്ളത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

In Chittissery, Thrissur, a man killed his disabled sister and later died by suicide inside their home. Police suspect prolonged caregiving stress and mental strain may have led to the tragedy, and further proceedings are underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388749/brother-kills-disabled-sister-suicide-chittissery)