---
title: "പിച്ചിച്ചീന്തി കൊന്നോ ...? സംഗീത പരിപാടിക്കിടെ വന്ന ഫോൺ കോൾ, പിന്നാലെ കാണാതായ 17കാരി കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗക്കൊലയെന്ന് സംശയം, ബന്ധു കസ്റ്റഡിയിൽ"
english_title: "17-Year-Old Found Dead After Phone Call During Music Event; Rape-Murder Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388739/17-year-old-found-dead-after-phone-call"
published_at: "2026-10-26T07:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeb47f2e7ed_17-year-old-found-dead-after-phone-call.jpg"
keywords: ["WestBengal", "North24Parganas", "POCSO", "RapeMurder", "PoliceInvestigation"]
---

# പിച്ചിച്ചീന്തി കൊന്നോ ...? സംഗീത പരിപാടിക്കിടെ വന്ന ഫോൺ കോൾ, പിന്നാലെ കാണാതായ 17കാരി കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗക്കൊലയെന്ന് സംശയം, ബന്ധു കസ്റ്റഡിയിൽ

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 17 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന സംശയത്തെ തുടർന്ന് ഗൈഘട്ട പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

## Article Content

**കൊൽക്കത്ത: **പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 17 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന സംശയത്തെ തുടർന്ന് ഗൈഘട്ട പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഞായറാഴ്ച രാവിലെ ബന്ധുവിന്റെ വീടിന് സമീപത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നും മരണത്തിന്റെ കൃത്യമായ കാരണം എന്താണെന്നും പോലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരൂവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി വീടിന് സമീപം നടന്ന സംഗീതപരിപാടിയിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പെൺകുട്ടി പോയത്. അർധരാത്രിയോടെ ഫോണിലേക്ക് വിളി വന്നതിനെ തുടർന്ന് പെൺകുട്ടി പരിപാടി നടന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോവുകയായിരുന്നുവെന്ന് കുടുംബം മൊഴി നൽകി. പിന്നീട് തിരിച്ചെത്താതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

കുറ്റകൃത്യത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിർത്തി പ്രദേശമായതിനാൽ പ്രതികളിൽ ആരെങ്കിലും ബംഗ്ലാദേശിലേക്ക് കടന്നുകളഞ്ഞിട്ടുണ്ടോ എന്ന കാര്യവും പോലീസ് സമാന്തരമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമമായ പോക്‌സോ (POCSO) പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പ്രാദേശിക ബിജെപി എംഎൽഎ സുബ്രത താക്കൂർ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച അദ്ദേഹം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

A 17-year-old girl was found dead under suspicious circumstances in North 24 Parganas district of West Bengal. Police suspect rape and murder and have taken a relative into custody for questioning as they investigate the case under POCSO.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388739/17-year-old-found-dead-after-phone-call)