---
title: "മാസപ്പടിക്കേസിൽ ഇന്ന് നിർണ്ണായകം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ"
english_title: "Monthly Payment Case: Pinarayi’s Appeal Against Single Bench Order Today in HC"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388737/monthly-payment-case-pinarayi-appeal-high-court"
published_at: "2026-10-26T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adead4b9ebe5_monthly-payment-case-pinarayi-appeal-high-court.jpg"
keywords: ["KeralaHighCourt", "PinarayiVijayan", "CMRLExalogic", "EDInvestigation", "MonthlyPaymentCase"]
---

# മാസപ്പടിക്കേസിൽ ഇന്ന് നിർണ്ണായകം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

> **Lead Summary:** കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

## Article Content

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

വിജിലൻസ് അന്വേഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ താൽക്കാലിക സ്റ്റേ ഉള്ള കാര്യം പിണറായി വിജയൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. എതിർകക്ഷിയുടെ ഭാഗം കേൾക്കാതെ എങ്ങനെയണ് എഫ്ഐആർ ഇടാൻ ഉത്തരവിട്ടത് എന്നതുൾപ്പെടെ മുൻപ് സുപ്രീംകോടതിയിൽ നിന്ന് വിമർശനമുയർന്നിരുന്നു. അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് പിണറായിയുടെയും സംഘത്തിന്റെയും വിലയിരുത്തൽ. മുതിർന്ന അഭിഭാഷകരെ അണിനിരത്തി ശക്തമായ വാദങ്ങളാവും ഹൈക്കോടതിയിൽ ഉയർത്തുക.

അതേസമയം, ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും നിർത്തിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്നാണ് ഇഡിയുടെ ഉറച്ച നിലപാട്. പിണറായി വിജയനെതിരെ PMLA 66(2) പ്രകാരം ഇഡി നടത്തുന്ന വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ലെന്നും അന്വേഷണത്തിനുള്ള തെളിവുകളും ഇസിഐആറും (ECIR) നിയമപരമായി നിലനിൽക്കുമെന്നുമാണ് ഇഡിയുടെ വിലയിരുത്തൽ.

കേസിലെ കോടതി നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അടുത്ത നിയമപരമായ തുടർനീക്കങ്ങൾ നടത്താനാണ് ഇഡിയുടെ തീരുമാനം. കേസിന്റെ പുരോഗതി ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഓഫീസിൽ ചേർന്ന യോഗത്തിൽ വിലയിരുത്തിയിരുന്നു.

The Kerala High Court division bench headed by Justice K. Natarajan will today hear the appeal filed by Pinarayi Vijayan and others against the single bench order directing FIR registration in the CMRL-Exalogic monthly payment case. The petitioners are expected to press for a stay on all further proceedings, while the ED maintains that its investigation can continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388737/monthly-payment-case-pinarayi-appeal-high-court)