---
title: "വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Four-Year-Old Girl Dies as Car Overturns into Stream in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388733/wayanad-lakkidi-car-overturns-stream"
published_at: "2026-10-26T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adea5a7419a4_wayanad-lakkidi-car-overturns-stream.jpg"
keywords: ["WayanadAccident", "RoadSafety", "CarCrash", "KeralaNews", "PoliceInvestigation"]
---

# വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **വയനാട്: **വൈത്തിരി ലക്കിടി താസ ഹോട്ടലിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ ആണ് മരിച്ചത്.

## Article Content

**വയനാട്: **വൈത്തിരി ലക്കിടി താസ ഹോട്ടലിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിലെ തോട്ടിലേക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ഉടൻ തന്നെ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A four-year-old girl, Ayesha Fathool, died after the car she was traveling in overturned into a stream near Tasa Hotel in Lakkidi, Wayanad. The family’s vehicle lost control on Sunday afternoon, and local residents rushed to carry out rescue efforts before the child was taken to hospital. Police have launched an investigation into the accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388733/wayanad-lakkidi-car-overturns-stream)