---
title: "തട്ടുകടക്കാരന്റെ ജീവനെടുത്ത ചേരാനല്ലൂർ അപകടം; ബെൻസ് കാറോടിച്ച 17കാരനായ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ"
english_title: "Cheranalloor Crash: 17-Year-Old Behind Wheel of Benz Taken into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388732/cheranalloor-benz-crash-17-year-old-custody"
published_at: "2026-10-26T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adea48a15bf0_cheranalloor-benz-crash-17-year-old-custody.jpg"
keywords: ["CheranalloorCrash", "BenzAccident", "JuvenileCustody", "KeralaPolice", "CulpableHomicide"]
---

# തട്ടുകടക്കാരന്റെ ജീവനെടുത്ത ചേരാനല്ലൂർ അപകടം; ബെൻസ് കാറോടിച്ച 17കാരനായ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ

> **Lead Summary:** **കൊച്ചി: ** ചേരാനല്ലൂരിൽ തട്ടുകടക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ബെൻസ് കാറിടിച്ച് മരിച്ച കേസിൽ 17കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. എറണാകുളം അഡീഷണൽ ജഡ്ജിയുടെ മകനായ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടർന്നുള്ള നിയമനടപടികൾ.

## Article Content

**കൊച്ചി: ** ചേരാനല്ലൂരിൽ തട്ടുകടക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ബെൻസ് കാറിടിച്ച് മരിച്ച കേസിൽ 17കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. എറണാകുളം അഡീഷണൽ ജഡ്ജിയുടെ മകനായ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടർന്നുള്ള നിയമനടപടികൾ.

മൈനറായ പ്രതിയെ മുൻപ് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും ചേരനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. കുടുംബത്തിന്റെ പ്രതിഷേധവും കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരെ കടുത്ത അതൃപ്തി അറിയിച്ചതിനും പിന്നാലെയാണ് പോലീസ് ശക്തമായ നിയമനടപടികളിലേക്ക് കടന്നതും പ്രതിക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തതും.

കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റാനോ ബന്ധുക്കളുടെ കൂടെ വിടാനോ മജിസ്‌ട്രേറ്റിന് തീരുമാനിക്കാമെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. മൈനറായ കുട്ടിയെ രാത്രി കസ്റ്റഡിയിലെടുത്താൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ നിയമപരമായി കഴിയില്ലെന്ന വിശദീകരണവും പോലീസ് നൽകി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർസി ഓണർക്കെതിരെയും നിയമപ്രകാരം കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

> അച്ഛന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് മുമ്പുതന്നെ വാഹനം ഓടിച്ച പ്രതിക്ക് പോലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ജയബാലകൃഷ്ണന്റെ മക്കൾ ഉന്നയിച്ചത്. "അച്ഛൻ തട്ടുകടക്കാരനായതുകൊണ്ടും ഇടിച്ചയാൾ ജഡ്ജിയുടെ മകനായതുകൊണ്ടുമാണോ ഈ വിവേചനം? ഇവിടെ രണ്ട് നിയമമാണോ നിലവിലുള്ളത്?" എന്ന് കുടുംബം വികാരഭരിതരായി ചോദിച്ചു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലാണ് നാടിനെ നടുക്കിയ ഈ വാഹനാപകടം നടന്നത്.

Police have taken into custody the 17-year-old son of an Additional Judge in connection with the fatal Benz car crash in Cheranalloor, Kochi, that killed street vendor Jayabalakrishnan. The case moved forward after strong protests from the victim’s family and pressure from the Home Department, with police saying culpable homicide charges have been invoked.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388732/cheranalloor-benz-crash-17-year-old-custody)